നൂ​റു മേ​നി വി​ള​വു ന​ൽ​കു​ന്ന പു​തു​നെ​ല്ലി​നം മ​നു​ര​ത്ന
Saturday, October 12, 2019 11:56 PM IST
നെന്മാറ: കൃ​ഷി​ഭ​വ​ന്‍റെ നേതൃത്വ​ത്തി​ൽ ആ​ത്മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ത്യു​ല്പാ​ദ​ന ശേ​ഷി​യു​ള്ള നെ​ല്ലി​ന​മാ​യ മ​നു​ര​ത്ന’ കൃ​ഷി​യി​റ​ക്കി​യ വാ​സു എ​ന്ന ക​ർ​ഷ​ക​ന്‍റെ പാ​ട​ത്താ​ണ് കൊ​യ്ത്തു​ത്സ​വം ന​ട​ത്തി​യ​ത്. മാ​തൃ​കാ പ്ലോ​ട്ടി​ൽ കൊ​യ്തു കൊ​ണ്ട് നെന്മാറ ഗ്രാ​മ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് കെ . ​പ്രേ​മ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന കാ​ര്യാ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ വി. ​വ​രു​ണ്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി. ​ജി. അ​ജി​ത്ത്കു​മാ​ർ, ര​മേ​ശ​ൻ, ജ​യ​ന്തി മോ​ഹ​ന​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സു​നി​ത, അ​ജ്മ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​ണ്ണു​ത്തി കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ക്കി​യ അ​ത്യു​ല്പാ​ദ​ന ശേ​ഷി​യു​ള്ള നെ​ല്ലി​ന​മാ​യ ന്ധ​മ​നു​ര​ത്ന​യാ​ണ്’ നെന്മാ​റ കൃ​ഷി​ഭ​വ​ന് കീ​ഴി​ലു​ള്ള കൂ​ട്ടാ​ക്ക​ട​വ് പാ​ട​ശേ​ഖ​ര​ത്തി​ലെ വാ​സു എ​ന്ന ക​ർ​ഷ​ക​ൻ ഒ​ന്നാം വി​ള​യി​ൽ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.

നെന്മാ​റ വി​ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഈ ​പു​തി​യ നെ​ൽ​വി​ത്തു ശാ​സ്ത്രീ​യ​മാ​യി പ​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു ഈ ​ക​ർ​ഷ​ക​ൻ. 82, 100 ദി​വ​സം കൊ​ണ്ട് കൊ​യ്തെ​ടു​ക്കാം എ​ന്നു​ള്ള​താ​ണ് ഈ ​വി​ത്തി​ന്‍റെ സ​വി​ശേ​ഷ​ത. കോ​ൾ മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ൽ ഹെ​ക്ട​റി​ന് 7 ട​ണ്‍ വി​ള​വ് ല​ഭി​ച്ചി​ട്ടു​ണ്ട്.

എ​ച്ച്്എ​സ് 16 എ​ന്ന പേ​രി​ൽ ക​ർ​ഷ​ക​രു​ടെ പാ​ട​ങ്ങ​ളി​ൽ പ​രീ​ക്ഷി​ച്ച വി​ത്താ​ണ് പി​ന്നീ​ട് മ​നു​ര​ത്ന എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ക്കി​യ​ത്. കേ​ര​ള​ത്തി​ൽ വി​രി​പ്പ്, മു​ണ്ട​ക​ൻ, പു​ഞ്ച എ​ന്നീ മൂ​ന്ന് കാ​ല​ങ്ങ​ൾ​ക്കും മ​നു​ര​ത്ന അ​നു​യോ​ജ്യ​മാ​ണ്.

നെ​ൽ​ച്ചെ​ടി​ക​ൾ​ക്കു ഒ​രു മീ​റ്റ​റോ​ളം ഉ​യ​രം വ​രും. മ​നു​ര​ത്ന​യു​ടെ ക​തി​രി​ന് 25 സെ​ന്‍റി​മീ​റ്റ​റോ​ളം നീ​ള​മു​ണ്ട്. ഒ​രു ക​തി​രി​ൽ 113-120 മ​ണി​ക​ൾ കാ​ണും. 10 കി​ലോ നെ​ല്ല് കു​ത്തി​യാ​ൽ ഏ​താ​ണ്ട് ഏ​ഴ​ര കി​ലോ അ​രി ല​ഭി​ക്കും.