കു​തി​രാ​നി​ലെ റോ​ഡ് ബ്ലോ​ക്ക് അ​റി​യി​ക്കാ​ൻ വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ൾ സ​ജീ​വം
Saturday, October 12, 2019 11:54 PM IST
വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​നി​ലെ റോ​ഡ് ബ്ലോ​ക്ക് അ​റി​യി​ക്കാ​ൻ വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ൾ സ​ജീ​വം. കു​തി​രാ​ൻ റോ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ, കു​തി​രാ​ൻ ബ്ലോ​ക്ക് ന്യൂ​സ് എ​ന്നി​ങ്ങ​നെ​യാ​ണ് ഈ ​ഗ്രൂ​പ്പു​ക​ൾ. ഇ​തി​ൽ മെ​ന്പ​ർ​മാ​രാ​കാ​ൻ അ​ഡ്മി​ൻമാർ​ക്ക് ഫോ​ണ്‍ കോ​ളു​ക​ളു​ടെ പ്ര​വാ​ഹ​മാ​ണ്. വാ​ണി​യ​ന്പാ​റ രാ​ഹു​ൽ, ബൈ​ജു എ​ല്ലാ​ട്ട് കൊ​ന്പ​ഴ, വി​ഷ്ണു തു​ട​ങ്ങി​യ​വ​രാ​ണ് കു​തി​രാ​ൻ യാ​ത്ര​ക്കാ​രെ മു​ൻ​കൂ​ട്ടി വി​വ​ര​മ​റി​യി​ച്ച് യാ​ത്ര ക്ര​മീ​ക​രി​ക്കു​ന്ന​ത്.

ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​തി​രാ​ൻ റോ​ഡ് റീ ​ടാ​റിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം കു​തി​രാ​നി​ൽ തു​ട​ക്കം കു​റി​ച്ചി​ട്ടു​ള്ള​ത്. കു​തി​രാ​ൻ കൊ​ന്പ​ഴ, വ​ഴു​ക്കും​പ്പാ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ സു​ഹൃ​ത്തു​ക്ക​ൾ വ​ഴി​യും പ​രി​ച​യ​ക്കാ​ർ വ​ഴി​യും ഹൈ​വെ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​ല​രും കു​തി​രാ​ൻ വ​ഴി യാ​ത്ര പോ​കു​ന്ന​ത്.

കു​രു​ക്ക് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട​താ​ണെ​ങ്കി​ൽ ഗ്രൂ​പ്പി​ൽ അ​റി​യി​പ്പ് വ​രും. കു​രു​ക്കി​ൽ​പ്പെ​ടു​ന്ന ആം​ബു​ല​ൻ​സു​ക​ൾ ക​ട​ത്തി​വി​ടാ​ൻ ഇ​വ​ർ റോ​ഡി​ലു​ണ്ടാ​കും.​പോ​ലീ​സി​നൊ​പ്പം ഇ​വ​രു​ടെ സേ​വ​ന​വും വി​ല​പ്പെ​ട്ട​താ​ണ്. കു​ഴി അ​ട​ക്ക​ൽ വൈ​കു​ന്ന​തി​നാ​ൽ വ​ഴു​ക്കും​പാ​റ ഭാ​ഗ​ത്ത് ഏ​ത് സ​മ​യ​വും കു​രു​ക്കു​ണ്ട്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​രം​ഭി​ച്ച വാ​ഹ​ന കു​രു​ക്കി​ന് അ​യ​വ് വ​രു​ന്പോ​ൾ അ​ർ​ധ​രാ​ത്രി​യോ​ട​ടു​ത്തി​രു​ന്നു.

മ​ഴ​യും പ്ലാ​ന്‍റ് ത​ക​രാ​റും മൂ​ലം താ​ൽ​ക്കാ​ലി​ക കു​ഴി അ​ട​ക്ക​ലും നീ​ളു​ക​യാ​ണ്. വാ​ള​യാ​റി​ലെ പ്ലാ​ന്‍റി​ൽ നി​ന്നാ​ണ് ക​ഐ​ൻ​ആ​ർ​സി ടാ​ർ മി​ക്സ​ർ കു​തി​രാ​നി​ലെ​ത്തി​ക്കു​ന്ന​ത്. ഇ​ന്ന​ലെ പ്ലാ​ന്‍റ് കേ​ടാ​യി കു​ഴി അ​ട​ക്ക​ൽ ന​ട​ത്താ​നാ​യി​ല്ലെ​ന്നാ​ണ് താ​ൽ​ക്കാ​ലി​ക കു​ഴി അ​ട​ക്ക​ലി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന നാ​ഷ​ണ​ൽ ഹൈ​വെ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​ന്ന് മു​ത​ൽ കു​ഴി അ​ട​ക്ക​ൽ തു​ട​രു​മെ​ന്ന് പ​റ​യു​ന്നു. കു​തി​രാ​ൻ കൊ​ന്പ​ഴ, വി​ല്ല​ൻ വ​ള​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ഴി അ​ട​ച്ച​തി​നാ​ൽ കു​രു​ക്ക് ഒ​ഴി​വാ​യി​ട്ടു​ണ്ട്.