ദേ​ശീ​യ​പാ​ത കു​ഴി​കളാ​ൽ നി​റ​ഞ്ഞു; ചി​റ​ക്ക​ൽ​പ്പ​ടി- ഇ​ട​ക്കു​ർ​ശി യാ​ത്രാ ദു​രി​തം തു​ട​രു​ന്നു
Saturday, October 12, 2019 11:54 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് പാ​ല​ക്കാ​ട് പാ​ത​യി​ലെ ചി​റ​ക്ക​ൽ​പ്പ​ടി മു​ത​ൽ ഇ​ട​ക്കു​ർ​ശി വ​രെ​യു​ള്ള​റോ​ഡി​ൽ വ​ൻ കു​ഴി​ക​ൾ കാ​ര​ണം യാ​ത്ര ദു​രി​ത​പൂ​ർ​ണ്ണ​മാ​യി. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ന്ന​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണി​ത് .

മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ട്ട പൊ​ന്നം​കോ​ട് ,ത​ച്ച​ന്പാ​റ, എ​ടാ​യ്ക്ക​ൽ, ചി​റ​ക്ക​ൽ​പ്പ​ടി, കൊ​റ്റി യോ​ട്, ഭാ​ഗ​ങ്ങ​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ദേ​ശീ​യ​പാ​ത വി​ക​സ​നം ന​ട​പ്പി​ലാ​ക്കു​ന്ന ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി റീ ​ടാ​ർ ചെ​യ്ത ഭാ​ഗ​ങ്ങ​ളി​ലാ​ണ് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തു​മൂ​ലം ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ഭീ​ഷ​ണി ആ​യി​രി​ക്കു​ക​യാ​ണ്.

ദേ​ശീ​യ​പാ​ത​യു​ടെ ഓ​ര​ങ്ങ​ളി​ലും മ​റ്റു​മാ​യി വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തും ശ​ക്ത​മാ​യ മ​ഴ​യും ആ​ണ് റോ​ഡ് ത​ക​രാ​ൻ കാ​ര​ണം. പാ​ത​യി​ലെ കു​ഴി​ക​ൾ ര​ണ്ട​ടി​യോ​ളം താ​ഴ്ച​യു​ള്ള​താ​ണ്.
ഈ ​കു​ഴി​ക​ളി​ൽ വീ​ണ് വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഓ​ട്ടോ​റി​ക്ഷ​ക​ളും കാ​റു​ക​ളും ഈ ​കു​ഴി​യി​ൽ അ​ക​പ്പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി വ​ലി​യ കു​ഴി​ക​ൾ അ​ട​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത് . അ​ല്ലാ​ത്ത​പ​ക്ഷം വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് മേ​ഖ​ല സാ​ക്ഷ്യം വ​ഹി​ക്കേ​ണ്ടി വ​രും .

ഈ ​മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ഴാ​ണ് റോ​ഡു​ക​ൾ കൂ​ടു​ത​ൽ ത​ക​ർ​ച്ച നേ​രി​ടു​ന്ന​ത്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത് കാ​ര​ണം റോ​ഡ് ത​ക​ർ​ച്ച പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ദേ​ശീ​യ​പാ​ത വി​ഭാ​ഗ​വും ദേ​ശീ​യ​പാ​ത ക​രാ​റു​കാ​രു​ടെ ത​ല​യി​ലേ​ക്ക് പ​ഴി​ചാ​രു​ക​യാ​ണ് ചെ​യ്യു​ന്ന​ത് . റോ​ഡ് ന​ന്നാ​ക്കു​ന്ന വേ​ണ്ട ന​ട​പ​ടി​ക​ൾ ഒ​ന്നും ത​ന്നെ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്നി​ല്ല. വാ​ഹ​ന​ങ്ങ​ൾ കു​ഴി​ക​ളി​ൽ അ​ക​പ്പെ​ടു​ക​യും അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത് കാ​ഴ്ച​യാ​ണ് പ​തി​വാ​യി​രി​ക്കു​ന്ന​ത്.