ഗോ​ട്ടി​യാ​ർ​ക​ണ്ടി ഉൗ​രി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ദാ​ല​ത്ത് ന​ട​ത്തി
Saturday, October 12, 2019 11:54 PM IST
അ​ഗ​ളി: ആ​ദി​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്തി​ര പ​രി​ഹാ​രം കാ​ണാ​ൻ പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഗോ​ട്ടി​യാ​ർ​ക​ണ്ടി ഉൗ​രി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ദാ​ല​ത് ന​ട​ത്തി.

78 ശ​ത​മാ​ന​വും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​രു​ള്ള പ​ഞ്ചാ​യ​ത്താ​ണ് പു​തൂ​ർ. പ​ല​വി​ധ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ആ​ദി​വാ​സി​ക​ൾ​ക്ക് വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ യ​ഥാ സ​മ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ആ​ദി​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടു. അ​ത​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ അ​ദാ​ല​ത്തു​ക​ൾ ന​ട​ത്തി ആ​ദി​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കാ​ൻ വ​ഴി​യൊ​രു​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ ത​ഹ​സി​ൽ​ദാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ഗോ​ട്ടി​യാ​ർ​ക​ണ്ടി ഉൗ​രി​ൽ ആ​ദി​വാ​സി​ക​ളു​ടെ ഹെ​ക്ട​ർ ക​ണ​ക്കി​ന് ഭൂ​മി കൃ​ഷി ചെ​യ്യാ​നാ​കാ​തെ ത​രി​ശാ​യി കി​ട​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യും ക​ള​ക്ട​റു​ടെ മു​ന്നി​ലെ​ത്തി.

ഇ​തി​നു പ​രി​ഹാ​ര​മാ​യി ട്രൈ​ബ​ൽ സ​ബ് പ്ലാ​ൻ ഫ​ണ്ട് ഉ​ത്പാ​ദ​ന മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ശ്ന പ​രി​ഹാ​രം കാ​ണാ​ൻ ക​ള​ക്ട​ർ ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് നി​ർ​ദ്ദേ​ശി​ച്ചു. കാ​ർ​ഷി​ക മേ​ഖ​ല​യാ​യ അ​ട്ട​പ്പാ​ടി​യി​ൽ ല​ഭി​ക്കു​ന്ന ടി.​എ​സ്.​ടി ഫ​ണ്ട് കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി ചെ​ല​വ​ഴി​ക്ക​ണ​മെ​ന്നും ആ​ദി​വാ​സി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​കു​ന്ന ത​ര​ത്തി​ൽ നൂ​ത​ന​മാ​യ കൃ​ഷി​രീ​തി​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്ത് പ​ഞ്ചാ​യ​ത്തി​ന് സ​മ​ർ​പ്പി​ക്കാ​ൻ കൃ​ഷി​വ​കു​പ്പി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി .