സ്കൂ​ൾ സീ​നി​യ​ർ സൂ​പ്ര​ണ്ട് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Saturday, October 12, 2019 11:06 PM IST
അ​ഗ​ളി:​ മു​ക്കാ​ലി എംആ​ർഎ​സ് സ്കൂ​ളി​ലെ സീ​നി​യ​ർ സൂ​പ്ര​ണ്ട് ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. നി​ല​ന്പൂ​ർ ചു​ങ്ക​ത്ത​റ ച​ളി​ക്കു​ളം അ​മ്മാ​ട​ൻ വീ​ട്ടി​ൽ സു​ബ്ര​മ​ണ്യ​ൻ (52) ആ​ണ് മ​രി​ച്ച​ത്.​ ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെയായിരുന്നു സം​ഭ​വം. സ്കൂ​ളി​ൽ മാ​നേ​ജ്മെ​ന്‍റ് ട്രെ​യി​നി എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

പ​രീ​ക്ഷ ചു​മ​ത​ല ഇ​ദ്ദേ​ഹ​ത്തി​നാ​യി​രു​ന്നു. ഡ്യൂ​ട്ടി​ക്കി​ടെ അ​സ്വസ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കാ​ന്‍റീ​നി​ലെ​ത്തി വി​ശ്ര​മ​ത്തി​നി​ടെ ല​ഘു ഭ​ക്ഷ​ണം ക​ഴി​ച്ചി​രി​ക്കെ കു​ഴ​ഞ്ഞു​വീ​ഴു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ടി​ഇഒ​മാ​രാ​യ അ​ജീ​ഷ്, ജ​യ​ൻ എ​ന്നി​വ​രും സ​ഹ​പ്ര​വ​ത്ത​ക​രും ചേ​ർ​ന്ന് ക​ക്കു​പ്പ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി മ​ണ്ണാ​ർ​ക്കാ​ട്ടേക്ക് കൊ​ണ്ടു​പോ​ക​വേ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.​

മൃ​ത​ദേ​ഹം എം​ആ​ർഎ​സ് സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം നി​ല​ന്പൂ​ർ ചു​ങ്ക​ത്ത​റ​യി​ലെ ഭ​വ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി.​ സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​ചു​ങ്ക​ത്ത​റ എ​ട​മ​ല ശ്മ​ശാ​ന​ത്തി​ൽ.​ അ​മ്മ: കാ​ളി. ഭാ​ര്യ: പു​ഷ്പ (ജൈ​നി​മേ​ട് ഇ​എ​സ്ഐ ​ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട്). മ​ക്ക​ൾ: ആ​ര്യ, അ​ർ​ജു​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ന്ദു, പു​ഷ്പ.