ബൈക്ക് മറിഞ്ഞ് യു​വാ​വ് മ​രി​ച്ച​നി​ല​യി​ൽ
Friday, October 11, 2019 10:42 PM IST
കൊ​ല്ല​ങ്കോ​ട്: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് ട്രാ​ൻ​സ് ഫോ​ർ​മ​ർ ബ​ണ്ടി​ൽ ത​ട്ടി​മ​റി​ഞ്ഞ് യു​വാ​വി​നെ റോ​ഡ​രി​കി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട്ടേ​ക്കാ​ട് കു​ള​പ്പു​ര​ക്കാ​ട് ആ​ൽ​ബ​ർ​ട്ടാ​ണ് (22) മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സു​ഹൃ​ത്തി​ന്‍റെ ബൈ​ക്ക് എ​ടു​ത്ത് വീ​ട്ടി​ൽ​നി​ന്നും ഇ​റ​ങ്ങി​യ യു​വാ​വി​നെ കു​ന്പ​ള​ക്കോ​ട്ടി​ൽ ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു ബൈ​ക്കു​മു​ണ്ടാ​യി​രു​ന്നു.

കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി കു​ടും​ബ​ത്തി​നു വി​ട്ടു​കൊ​ടു​ത്തുകു​ന്പ​ള​ക്കോ​ട്ടി​ൽ റോ​ഡ​രി​കി​ൽ കി​ട​ന്ന മ​ര​ത്തി​ൽ ഇ​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ വെ​ട്ടി​തി​രി​ച്ച​പ്പോ​ഴാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട് ബൈ​ക്ക് ട്രാ​ൻ​സ്ഫോ​ർ​മ​ർ ബ​ണ്ടി​ൽ ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ബി​രു​ദ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ആ​ൽ​ബ​ർ​ട്ട് പാ​ല​ക്കാ​ട് സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ ര​ണ്ടു​വ​ർ​ഷ​ത്തെ കോ​ഴ്സ് ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ച്ഛ​ൻ: പ​രേ​ത​നാ​യ ബാ​ല​ൻ. മാതാവ്: വ​സ​ന്ത​കു​മാ​രി. സ​ഹോ​ദ​ര​ങ്ങ​ൾ: ഹെ​ർ​ബ​ർ​ട്ട്, റോ​ബ​ർ​ട്ട്.