ആ​ന​യെ ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടു​ന്ന​ വീ​ഡി​യോ: അ​ന്വേ​ഷ​ണം തു​ട​ങ്ങി
Friday, October 11, 2019 11:41 AM IST
കോ​യ​ന്പ​ത്തൂ​ർ: മാ​ങ്ക​രൈ​യി​ൽ ആ​ന​യെ ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടു​ന്ന​തു​പോ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യെ​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തി സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ജീ​വ​നോ​ടെ ആ​ന​യെ കാ​ടി​നു ന​ടു​വി​ൽ കു​ഴി​ച്ച വ​ലി​യ കു​ഴി​യി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മൂ​ന്നു നാ​ലു​പേ​ർ ചേ​ർ​ന്ന് കു​ഴി​ച്ചു​മൂ​ടു​ന്ന​തു പോ​ലെ​യു​ള്ള വീ​ഡീ​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

ഇ​തേ​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തി സ​ത്യാ​വ​സ്ഥ പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഈ ​സം​ഭ​വ​ത്തെ​പ്പ​റ്റി വി​ശ​ദീ​ക​ര​ണം ന​ല്കാ​ൻ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ വി​സ​മ്മ​തി​ച്ചു.