പ്രി​സ​ണ്‍ ബ​സാ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Friday, October 11, 2019 11:41 AM IST
കോ​യ​ന്പ​ത്തൂ​ർ: എ​ടി​ടി കോ​ള​നി​യി​ൽ ര​ണ്ടാ​മ​ത് പ്രി​സ​ണ്‍ ബ​സാ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഗാ​ന്ധി​പു​ര​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രി​സ​ണ്‍ ബ​സാ​റി​ന് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ല്ല സ്വീ​കാ​ര്യ​ത ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ര​ണ്ടാ​മ​ത് പ്രി​സ​ണ്‍ ബ​സാ​ർ തു​ട​ങ്ങി​യ​ത്.

ആ​ദ്യ​പ​ടി​യാ​യി ചാ​യ, കാ​പ്പി, എ​ണ്ണ​പ​ല​ഹാ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് വി​ല്ക്കു​ന്ന​ത്. അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഭ​ക്ഷ​ണം ന​ല്കു​ന്ന​തി​നു​ള്ള ഏ​ർ​പ്പാ​ടു​ക​ൾ ചെ​യ്യും.
ത​ട​വു​കാ​ർ നി​ർ​മി​ക്കു​ന്ന ക​ന്പി​ളി പു​ത​പ്പ്, വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും സ്റ്റാ​ൾ വ​ഴി വി​ല്പ​ന ചെ​യ്യും. പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ൾ ഒ​ഴി​കെ മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഏ​ഴു​മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് അ​ഞ്ചു​വ​രെ പ്രി​സ​ണ്‍ ബ​സാ​ർ പ്ര​വ​ർ​ത്തി​ക്കും.