എ​യ​ർ ഫോ​ഴ്സി​ലേ​ക്ക് റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി
Friday, October 11, 2019 12:45 AM IST
പാലക്കാട്: ​എ​യ​ർ ഫോ​ഴ്സി​ലേ​ക്ക് എ​ജ്യൂ​ക്കേ​റ്റ​ർ ഇ​ൻ​സ്ട്ര​ക്റ്റ​ർ റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി 21 ന് ​കോ​യ​ന്പ​ത്തൂ​ർ ഭാ​ര​തീ​യാ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. യോ​ഗ്യ​ത: ഫി​സി​ക്ക്സ്/ സൈ​ക്കോ​ള​ജി/ കെ​മി​സ്ട്രി/ മാ​ത്ത്സ്/ ഐ.​ടി/ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/ സ്റ്റാ​റ്റി​സ്റ്റി​ക്സ് എ​ന്നി​വ​യി​ൽ ഇം​ഗ്ലീ​ഷ് ഒ​രു വി​ഷ​യ​മാ​യു​ള്ള ബി​രു​ദ​മോ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി​യ ബി.​സി.​എ/ ബി.​എ​ഡ് ബി​രു​ദ​മോ അ​ല്ലെ​ങ്കി​ൽ ഇം​ഗ്ലീ​ഷ്/ സൈ​ക്കോ​ള​ജി/ മാ​ത്ത്സ്/ ഫി​സി​ക്ക്സ്/ സ്റ്റാ​റ്റി​സ്റ്റി​ക്സ്/ ഐ.​ടി/ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ഐ.​ടി വി​ഷ​യ​ങ്ങ​ളി​ലു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി​യ എം.​സി.​എ ബി​രു​ദം. യു.​ജി, പി.​ജി, ബി.​എ​ഡ് കോ​ഴ്സു​ക​ൾ യു.​ജി.​സി/ എ​ൻ.​സി.​ടി.​ഇ തു​ട​ങ്ങി​യ​വ​യു​ടെ അം​ഗീ​കാ​ര​മു​ള്ള​വ​യാ​വ​ണം.
ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ രാ​വി​ലെ ആ​റ് മു​ത​ൽ 10 മ​ണി​ക്കു​ള്ളി​ലാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​ത്. 21 ന് ​ഫി​സി​ക്ക​ൽ ടെ​സ്റ്റും എ​ഴു​ത്തു​പ​രീ​ക്ഷ​യും ഒ​ക്ടോ​ബ​ർ 22 നും 23 ​നും അ​ഡാ​പ്പ്റ്റെ​ബി​ലി​റ്റി ടെ​സ്റ്റും ന​ട​ക്കും. എ​ഴു​ത്തു​പ​രീ​ക്ഷ, യോ​ഗ്യ​ത, പ്രാ​യം സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ വെബ്സൈറ്റിൽ ലഭിക്കും.

അം​ഗ​ത്വം പു​ന​ഃസ്ഥാ​പി​ക്കാം

പാലക്കാട്: കേ​ര​ള ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​ത്വ​മെ​ടു​ത്ത് 24 മാ​സ​ത്തി​ൽ കൂ​ടു​ത​ൽ കു​ടി​ശ്ശി​ക വ​രു​ത്തി അം​ഗ​ത്വം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പി​ഴ സ​ഹി​തം കാ​ല​പ​രി​ധി​യി​ല്ലാ​തെ അം​ശാ​ദാ​യ കു​ടി​ശ്ശി​ക 2020 ഫെ​ബ്രു​വ​രി 29 വ​രെ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. കു​ടി​ശ്ശി​ക വ​രു​ത്തി​യ ഓ​രോ വ​ർ​ഷ​ത്തി​നും 10 രൂ​പ പി​ഴ ഈ​ടാ​ക്കും. കു​ടി​ശ്ശി​ക അ​ട​യ്ക്കു​ന്ന​തി​നും അം​ഗ​ത്വം പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നും ഇ​നി​യൊ​രു അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.