ക​ള്ള​നോ​ട്ട് കേ​സ്: ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ
Friday, October 11, 2019 12:45 AM IST
ചി​റ്റൂ​ർ: മീ​നാ​ക്ഷി​പു​ര​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ക​ള്ള​നോ​ട്ട് ന​ല്കി​യ കേ​സി​ൽ പ​തി​നേ​ഴും​വ​ർ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ ചി​റ്റൂ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പൊ​ള്ളാ​ച്ചി, പു​ളി​യ​ന്പ​ട്ടി മ​ണി​യെ​ന്ന സു​ബ്ര​മ​ണി (52)യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം പൊ​ള്ളാ​ച്ചി​ക്ക​ടു​ത്ത ഉ​ദു​മ​ൽ​പ്പേ​ട്ട​യി​ലാ​ണ് പ്ര​തി​യെ നാ​ട​കീ​യ​മാ​യി അ​റ​സ്റ്റു​ചെ​യ്ത​ത്. 2002-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മീ​നാ​ക്ഷി​പു​ര​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ സു​ബ്ര​മ​ണി​യും സ​ഹാ​യി രാ​ജ​നും ചേ​ർ​ന്നാ​ണ് ക​ള്ള​നോ​ട്ട് ന​ല്കി വ്യാ​പാ​രി​യെ ക​ബ​ളി​പ്പി​ച്ച​ത്.
അ​ന്ന് മീ​നാ​ക്ഷി​പു​രം ചി​റ്റൂ​ർ പോ​ലീ​സി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ലാ​യി​രു​ന്നു. വ്യാ​പാ​രി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് രാ​ജ​നെ കൈ​യോ​ടെ പി​ടി​കൂ​ടി. എ​ന്നാ​ൽ സു​ബ്ര​മ​ണി ര​ക്ഷ​പ്പെ​ട്ട് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​മാ​യി അ​ടു​ത്ത ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്ന മു​ത്തു​സ്വാ​മി, ക​റു​പ്പ​സ്വാ​മി എ​ന്നി​വ​രും അ​റ​സ്റ്റി​ലാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ചി​റ്റൂ​ർ എ​സ് ഐ ​കെ.​വി.​സു​ധീ​ഷ് കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ.​വി​നോ​ദ്, ക​ണ്ണ​ദാ​സ്, ശ്രീ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യസം​ഘ​മാ​ണ് സു​ബ്ര​മ​ണി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.