കോ​ഴി​ഫാ​മു​ക​ളി​ൽ​നി​ന്നും ച​ത്ത​കോ​ഴി​ക​ളെ വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘം വി​ല​സു​ന്നു
Friday, October 11, 2019 12:45 AM IST
ചി​റ്റൂ​ർ: കോ​ഴി​ഫാ​മു​ക​ളി​ൽ​നി​ന്നും കൊ​ണ്ടു​വ​രു​ന്ന കോ​ഴി​ക​ൾ​ക്കൊ​പ്പം ച​ത്ത കോ​ഴി​ക​ളെ​യും വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന് താ​ലൂ​ക്കി​ലെ ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘം വി​ല​സു​ന്ന​താ​യി പ​രാ​തി. ച​ത്ത​കോ​ഴി​ക​ളെ പ​കു​തി വി​ല​യ്ക്കാ​ണ് വി​ല്ക്കു​ന്ന​ത്. കോ​ഴി​ക​ളു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പു​ല​ർ​ച്ചെ നാ​ലി​നു​മു​ന്പ് താ​ലൂ​ക്കി​ൽ എ​ത്തും.
ജീ​വ​നു​ള്ള കോ​ഴി​ക​ളെ കോ​ഴി​ക്ക​ട​ക​ൾ​ക്കു മു​ന്നി​ൽ ഇ​റ​ക്കി​യ​ശേ​ഷം ച​ത്ത കോ​ഴി​ക​ളെ തു​ച്ഛ​മാ​യ പ്ര​തി​ഫ​ലം വാ​ങ്ങി ഇ​ട​നി​ല​ക്കാ​ർ മു​ഖേ​ന ക​ട​ക്കാ​ർ​ക്ക് മൊ​ത്ത​മാ​യി ന​ല്കും.
ഈ ​കോ​ഴി​ക​ളെ പു​ല​ർ​ച്ചെ ത​ന്നെ നു​റു​ക്കി വൃ​ത്തി​യാ​ക്കി ഹോ​ട്ട​ലു​ക​ളി​ൽ പ​കു​തി വി​ല​ക്ക് വി​ല്ക്കു​ക​യാ​ണ് പ​തി​വാ​യി ചെ​യ്യു​ന്ന​ത്. ബാ​ക്കി​വ​രു​ന്ന കോ​ഴി​യി​റ​ച്ചി ശീ​തീ​ക​ര​ണ യ​ന്ത്ര​ത്തി​ൽ സൂ​ക്ഷി​ച്ച് മൂ​ന്നാം​ദി​വ​സ​വും വി​ല്പ​ന ന​ട​ത്താ​റു​ണ്ട്. പ്ര​ഭാ​ത​സ​മ​യ​ത്ത് വ്യാ​യാ​മം ന​ട​ത്തു​ന്ന​വ​രാ​ണ് ച​ത്ത​കോ​ഴി​ക​ളു​ടെ കൈ​മാ​റ്റം നേ​രി​ട്ടു​ക​ണ്ട​ത്. ഇ​ക്കാ​ര്യം ചോ​ദി​ച്ച​വ​രോ​ട് വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്കും പ​ന്നി​ഫാ​മി​ലേ​ക്കു​മാ​ണ് ച​ത്ത​കോ​ഴി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തെ​ന്നു​മാ​യി​രു​ന്നു ഇ​വ​രു​ടെ വി​ശ​ദീ​ക​ര​ണം.
ച​ത്തു ചീ​ഞ്ഞ കോ​ഴി​യി​റ​ച്ചി ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും ഭ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കാ​റു​ണ്ട്. പു​ല​ർ​ച്ച സ​മ​യ​ങ്ങ​ളി​ൽ മാ​ട്ടി​റ​ച്ചി എ​ന്ന​പേ​രി​ലാ​ണ് വെ​ട്ടി​നു​റു​ക്കി​യ കോ​ഴി​യി​റ​ച്ചി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന ആ​രോ​ഗ്യ​വ​കു​പ്പ് ഹോ​ട്ട​ലു​ക​ളി​ൽ മാ​സ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മേ പ​രി​ശോ​ധ ന​ട​ത്താ​റു​ള്ളൂ.
പ​ഴ​കി​യ മാം​സം ക​ണ്ടെ​ത്തി​യാ​ൽ ആ​യി​രം രൂ​പ​യ്ക്ക് താ​ഴെ പി​ഴ​യ​ട​പ്പി​ക്കു​ന്ന​താ​ണ് ശി​ക്ഷ​ണ​രീ​തി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ പി​ടി​കൂ​ടി ശ​ക്ത​മാ​യ ന​ട​പ​ടി​ക്കു മു​തി​ർ​ന്നാ​ൽ ത​ന്നെ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ കേ​സ് ഒ​തു​ക്കി തീ​ർ​ക്കു​ക​യാ​ണ് പ​തി​വ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​ല​ർ​ച്ചെ നാ​ലു​മു​ത​ൽ ആ​റു​വ​രെ​യു​ള്ള സ​മ​യ​ത്ത് നു​റു​ക്കി​യ കോ​ഴി​യി​റ​ച്ചി വി​ല്പ​ന ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന​പ​രി​ശോ​ധ​ന ന​ട​ത്തി ആ​രോ​ഗ്യ​വ​കു​പ്പ് ക​ർ​ശ​ന​ന​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.