ഉ​ല്ലാ​സ​ഗ​ണി​തം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Friday, October 11, 2019 12:45 AM IST
നെന്മാ​റ: ക​ളി​യി​ലൂ​ടെ ഗ​ണി​ത​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന ഉ​ല്ലാ​സ​ഗ​ണി​തം പ​ദ്ധ​തി​ക്ക് പ​ല്ലാ​വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. എ​സ് എ​സ് എ 2017​ൽ തു​ട​ങ്ങി​യ ഗ​ണി​ത​വി​ജ​യം പ​രി​പാ​ടി​യു​ടെ പൈ​ല​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി​യ​ത് പ​ല്ലാ​വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളാ​ണ്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പി​ക​മാ​രും കു​ട്ടി​ക​ളും ചേ​ർ​ന്ന് ധാ​രാ​ളം പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. ഇ​തോ​ടൊ​പ്പം ഉ​ല്ലാ​സ​ഗ​ണി​ത​ത്തി​ന്‍റെ ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ കൂ​ടി ചേ​ർ​ത്താ​ൽ ക​ണ​ക്കു പ​ഠ​നം ഉ​ല്ലാ​സ​ഭ​രി​ത​മാ​വു​മെ​ന്ന് ക​ണ്‍​വീ​ന​ർ കെ.​ഗി​രി​ജ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഗ​ണി​ത​ക​ളി​യി​ലൂ​ടെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ.​ഹാ​റൂ​ണ്‍ നി​ർ​വ​ഹി​ച്ചു. എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​ജ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ല​ക്ഷ്മ​ണ​ൻ, ബി​ആ​ർ​സി ട്രെ​യി​ന​ർ​മാ​രാ​യ സൗ​ദാ​മ്മ, ശു​ഭ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി.​ഗീ​ത, എ​സ്.​ആ​ർ​ജി. ക​ണ്‍​വീ​ന​ർ ടി.​ഇ.​ഷൈ​മ, ആ​ർ.​പ്രി​യ, പ്രൈ​മ​റി എ​സ് ഐ​ടി​സി. കെ.​ശ്രീ​ജ, കെ.​ഗി​രി​ജ, എം.​ര​ജി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.