സം​ഘാ​ട​ക​സ​മി​തി​ രൂപീകരിച്ചു
Friday, October 11, 2019 12:45 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ന​വം​ബ​ർ 22, 23, 24 തീ​യ​തി​ക​ളി​ൽ മ​ണ്ണാ​ർ​ക്കാ​ട് യൂ​ത്ത് ലീ​ഗ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. കു​മ​രം​പു​ത്തൂ​ർ എ​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ്വാ​ഗ​ത​സം​ഘം യോ​ഗം മു​സ്ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ള​ത്തി​ൽ അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ.​സാ​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ഗ​ഫൂ​ർ കോ​ൽ​ക്ക​ള​ത്തി​ൽ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. മു​സ്ലിം​ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ര​യ്ക്കാ​ർ മാ​രാ​യ​മം​ഗ​ലം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യി സി​എ​എം​എ ക​രീം, അ​ഡ്വ.​എ​ൻ ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ, എം.​എ.​സ​മ​ദ്-​ര​ക്ഷാ​ധി​കാ​രി​ക​ൾ, ക​ള​ത്തി​ൽ അ​ബ്ദു​ള്ള-​ചെ​യ​ർ​മാ​ൻ, മ​ര​ക്കാ​ർ മാ​രാ​യ​മം​ഗ​ലം- വ​ർ​ക്കിം​ഗ് ചെ​യ​ർ, സി.​എ.​സാ​ജി​ത്- ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ, ഗ​ഫൂ​ർ കോ​ൽ​ക​ള​ത്തി​ൽ-​ക​ണ്‍​വീ​ന​ർ, ഇ​ഖ്ബാ​ൽ പു​തു​ന​ഗ​രം- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.