സം​രം​ഭ​ക​ത്വ സ​ഹാ​യ പ​ദ്ധ​തി​ക്ക് അ​പേ​ക്ഷി​ക്കാം
Friday, October 11, 2019 12:45 AM IST
പാലക്കാട്: വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള​വ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും സം​രം​ഭ​ക​ർ മു​ട​ക്കി​യ സ്ഥി​ര മൂ​ല​ധ​ന​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട ഒ​രു ഭാ​ഗം സ​ബ്സി​ഡി​യാ​യി ന​ൽ​കു​ന്ന സം​രം​ഭ​ക​ത്വ സ​ഹാ​യ പ​ദ്ധ​തി​യി​ലേ​ക്ക് ജി​ല്ല​യി​ലെ വ്യ​വ​സാ​യ സം​രം​ഭ​ക​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യു​വ​ജ​ന​ങ്ങ​ൾ, വ​നി​ത​ക​ൾ എ​ന്നി​വ​ർ​ക്ക് അ​ധി​ക സ​ഹാ​യം ല​ഭി​ക്കും.

കാ​റ്റി​ലും മ​ഴ​യി​ലും വീ​ടു​ത​ക​ർ​ന്നു

ശ്രീ​കൃ​ഷ്ണ​പു​രം: ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​നു​മു​ക​ളി​ൽ മ​രം​ക​ട​പു​ഴ​കി വീ​ണ് വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ക​രി​ന്പു​ഴ കാ​ര​ക്കു​ന്ന് പ​തി​യ​ത്തൊ​ടി സു​ബ്ര​ഹ്മ​ണ്യ​ന്‍റെ വീ​ടാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്.
ഓ​ല​മേ​ഞ്ഞ മേ​ൽ​ക്കൂ​ര​യു​ള്ള പ്ര​ദേ​ശ​ത്തെ ഏ​ക​വീ​ടാ​ണ് സു​ബ്ര​ഹ്മ​ണ്യ​ന്േ‍​റ​ത്. ഭാ​ര്യ മൂ​ന്നു​വ​ർ​ഷം​മു​ന്പ് കാ​ൻ​സ​ർ​മൂ​ലം മ​രി​ച്ച​തി​നാ​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ ഒ​റ്റ​യ്ക്കാ​ണ് താ​മ​സം.