ഒറ്റപ്പാലം ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​പ​ക​ട​മ​ര​ണ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ
Friday, October 11, 2019 12:43 AM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​പ​ക​ട​മ​ര​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്നു. ബ​സ് സ്റ്റാ​ൻ​ഡി​ലെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി നാ​റ്റ്പാ​ക് വി​ദ​ഗ്ധ​സം​ഘം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് ഇ​തു​വ​രെ​യും ന​ട​പ്പാ​ക്കി​യി​ല്ല. പു​തി​യ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​നാ​യി നാ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ പ്ലാ​നിം​ഗ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ൻ​റ​ർ ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ട് ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന് സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന​ട​പ​ടി​യൊ​ന്നും ഇ​തു​വ​രെ ന​ട​പ്പാ​ക്കു​ക​യു​ണ്ടാ​യി​ല്ല.
ഒ​റ്റ​പ്പാ​ലം മീ​റ്റ്ന സ്വ​ദേ​ശി​യാ​യ ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​ൻ ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ൽ വാ​ഹ​ന​മി​ടി​ച്ച് മ​രി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം ബ​സു​ക​ളു​ടെ ത​ല​ങ്ങും വി​ല​ങ്ങും നോ​ക്കാ​തെ​യു​ള്ള മ​ര​ണ​പ്പാ​ച്ചി​ലും ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യു​മാ​ണെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് യാ​തൊ​രു സു​ര​ക്ഷ​യു​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.
ഇ​തി​ന്‍റെ അ​വ​സാ​ന​ത്തെ ഇ​ര​യാ​ണ് ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​നാ​യ മീ​റ്റ്ന സ്വ​ദേ​ശി.
ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി നാ​റ്റ്പാ​ക് സം​ഘം സ​മ​ർ​പ്പി​ച്ച​ത് ര​ണ്ടു​ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ്. സ്റ്റാ​ൻ​ഡി​ൽ ഒ​രു ട്രാ​ഫി​ക് ഐ​ല​ൻ​ഡ് നി​ർ​മി​ക്കാ​നും നി​ല​വി​ലു​ള്ള​തു​പോ​ലെ സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ക​വാ​ട​ത്തി​ലൂ​ടെ ബ​സു​ക​ൾ ക​യ​റി ട്രാ​ഫി​ക് ഐ​ല​ൻ​ഡി​ന്‍റെ​യും ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ന്‍റെ​യും സ​മീ​പ​ത്തു​കൂ​ടി നി​ർ​മി​ക്കു​ന്ന വ​ഴി​യി​ലൂ​ടെ മു​ന്നോ​ട്ടു​പോ​കാ​നും നി​ർ​ദേ​ശി​ക്കു​ന്നു.
കൂ​ടാ​തെ ഈ ​വ​ഴി​യി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​ൻ ര​ണ്ട് സ്റ്റോ​പ്പു​ക​ൾ കൂ​ടി ഉ​ണ്ടാ​ക്കും. യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ​ശേ​ഷം ബ​സു​ക​ൾ ട്രാ​ക്കി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്യാം. ശേ​ഷം പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ന് മ​ധ്യ​ത്തി​ലൂ​ടെ​യു​ള്ള ക​വാ​ട​ത്തി​ലൂ​ടെ ബ​സു​ക​ൾ​ക്ക് പു​റ​ത്തു ക​ട​ക്കാം.
യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ന്നി​ട​ത്ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കാ​യി ര​ണ്ടു​വ​ഴി​ക​ളു​ണ്ടാ​കും. ഇ​തി​ലൂ​ടെ മാ​ത്ര​മേ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​നാ​വു. ഈ ​മാ​തൃ​ക ബ​സ് സ്റ്റാ​ൻ​ഡി​നു പു​റ​ത്ത് ഗ​താ​ഗ​ത​തി​ര​ക്ക് കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ പു​റ​ത്തേ​ക്ക് പോ​കു​ന്ന​തും അ​ക​ത്തേ​ക്ക് വ​രു​ന്ന​തു​മാ​യ ബ​സു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ല്ക്കു​ന്നു​ണ്ട്. ഇ​തൊ​ഴി​വാ​ക്കാ​ൻ സ്പീ​ഡ് ബ്രേ​ക്ക​റു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും നാ​റ്റ്പാ​ക് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക​വാ​ട​ത്തി​ലൂ​ടെ അ​ക​ത്തേ​ക്ക് ക​യ​റു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ​വ​ഴി പു​റ​ത്തേ​ക്ക് ക​ട​ക്കാ​നും ക​ഴി​യും.
ര​ണ്ടു മാ​തൃ​ക​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഏ​റ്റ​വും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​ത് ആ​ദ്യ മാ​തൃ​ക​യാ​ണെ​ന്നും പ​ഠ​നം ന​ട​ത്തി​യ സം​ഘം പ​റ​യു​ന്നു. എ​ന്നാ​ൽ ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി ഇ​വ ര​ണ്ടും പ​രി​ശോ​ധി​ച്ച് പു​തി​യ കെ​ട്ടി​ട​ത്തി​ൽ വ്യാ​പാ​ര സാ​ധ്യ​ത​ക​ൾ കൂ​ടി പ​ഠി​ച്ച​ശേ​ഷം മാ​ത്ര​മേ ന​ട​പ്പാ​ക്കൂ​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്.
എ​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​ക​യും ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​പ​ക​ട​ങ്ങ​ളും അ​പ​ക​ട​മ​ര​ണ​ങ്ങ​ളും ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​ത് പ​രി​ഹ​രി​ക്കാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല.