ഒ​റ്റ​പ്പാ​ല​ത്ത് യു​ഡി​എ​ഫി​ൽ പൊ​ട്ടി​ത്തെ​റി; കോ​ലീ​ബി സ​ഖ്യമെന്ന് സി​പി​എം
Monday, September 23, 2019 10:41 PM IST
ഒ​റ്റ​പ്പാ​ലം: ബി​ജെ​പി ബ​ന്ധം ആ​രോ​പി​ച്ച് ഒ​റ്റ​പ്പാ​ല​ത്ത് യു​ഡി​എ​ഫി​ൽ പൊ​ട്ടി​ത്തെ​റി. കോ​ലീ​ബി സ​ഖ്യം നി​ല​നി​ല്ക്കു​ന്ന​താ​യി സി​പി​എം. ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കൊ​പ്പം ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്പി​ൽ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ സ​മ​രം ചെ​യ്ത​താ​ണ് യു​ഡി​എ​ഫി​ൽ പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മാ​യ​ത്.
ഇ​തി​നു​മു​ന്പും ന​ഗ​ര​സ​ഭാ ​ഭ​ര​ണം ന​ട​ത്തു​ന്ന സി​പി​എ​മ്മി​നെ​തി​രെ പ്ര​തി​പ​ക്ഷ​മെ​ന്ന നി​ല​യി​ൽ ബി​ജെ​പി​യും യു​ഡി​എ​ഫും ഒ​രു​മി​ച്ചാ​ണ് സ​മ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം സി​പി​എം ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ യു​ഡി​എ​ഫ് ന​ഗ​ര​സ​ഭ​യി​ൽ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന് ബി​ജെ​പി പി​ന്തു​ണ അ​നി​വാ​ര്യ​മാ​യി​രു​ന്നു.
എ​ന്നാ​ൽ അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ പി​ന്തു​ണ​യ്ക്കാ​ൻ ബി​ജെപി ​ത​യാ​റാ​കാ​തെ മാ​റി​നി​ല്ക്കു​ക​യും ഇ​തു​വ​ഴി​വ​ഴി സി​പി​എം ഭ​ര​ണം തു​ട​രാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു.
ഇ​തി​നെ​തി​രെ അ​തി​ശ​ക്ത​മാ​യ ഭാ​ഷ​യി​ലാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം പ്ര​തി​ക​രി​ച്ച​ത്. ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ൽ അ​വി​ശു​ദ്ധ​ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും ഇ​തു​കൊ​ണ്ടാ​ണ് അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ ബി​ജെ​പി പി​ന്തു​ണ​യ്ക്കാ​തി​രു​ന്ന​തെ​ന്നും യു​ഡി​എ​ഫ് ആ​രോ​പി​ച്ചി​രു​ന്നു.
ഡി​സി​സി പ്ര​സി​ഡ​ൻ​റ് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ബി​ജെ​പി​ക്കെ​തി​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം അ​തേ ബി​ജെ​പി​യോ​ടൊ​പ്പം ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ലെ തെ​രു​വു​വി​ള​ക്ക് പ​രി​പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​ലെ​യും മു​സ്ലിം​ലീ​ഗി​ലെ​യും കൗ​ണ്‍​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്പി​ൽ സ​മ​രം ന​ട​ത്തി.
ഇ​താ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും ഒ​രു പോ​ലെ ചൊ​ടി​പ്പി​ച്ച​ത്. മു​ന്പും ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്പി​ൽ ഇ​വ​ർ ഒ​രു​മി​ച്ചാ​ണ് സ​മ​ര​ങ്ങ​ൾ ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.
ഇ​തേ തു​ട​ർ​ന്ന് ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ൽ കോ​ലീ​ബി സ​ഖ്യം ആ​ണെ​ന്ന് സി​പി​എം ശ​ക്ത​മാ​യി ആ​രോ​പി​ച്ചി​രു​ന്നു.
അ​വി​ശ്വാ​സ​പ്ര​മേ​യ കാ​ര്യ​ത്തി​ൽ ബി​ജെ​പി യു​ഡി​എ​ഫി​നെ പാ​ലം വ​ലി​ച്ചു​വെ​ന്നാ​ണ് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​താ​ക്ക​ളു​ടെ​യും ആ​ക്ഷേ​പം. സി​പി​എ​മ്മി​നെ​തി​രാ​യ ബി​ജെ​പി​യു​ടെ സ​മ​ര​ങ്ങ​ൾ പ്ര​ഹ​സ​ന​മാണെ​ന്നും ആ​ത്മാ​ർ​ത്ഥ​ത​യി​ല്ലാ​ത്ത​താ​ണെ​ന്നു​മാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം ആ​രോ​പി​ക്കു​ന്ന​ത്.
സി​പി​എം ഭ​ര​ണ​നേ​തൃ​ത്വ​ത്തെ താ​ഴെ ഇ​റ​ക്കാ​ൻ സാ​ഹ​ച​ര്യം ഒ​ത്തു​വ​ന്നി​ട്ടും ഇ​തി​ന് ത​യാ​റാ​കാ​തെ സി​പി​എം ഭ​ര​ണം നി​ല​നി​ല്ക്കാ​ൻ​വേ​ണ്ടി​യാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്തി​ച്ച​തെ​ന്നാ​ണ് യു​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ലെ തെ​രു​വു​വി​ള​ക്ക് പ​രി​പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ബി​ജെ​പി, യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ഒ​രു​മി​ച്ച് ന​ഗ​ര​സ​ഭ​യി​ൽ ധ​ർ​ണ ന​ട​ത്തി​യ​ത്.
ഇ​തി​നെ​തി​രെ​യാ​ണ് യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് ഒ​റ്റ​പ്പാ​ല​ത്തെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​രാ​തി ന​ല്കി​യ​ത്.
ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് യോ​ഗ​ത്തി​ലും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി. ബി​ജെ​പി​യു​മാ​യി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ക​ൾ പാ​ടി​ല്ലെ​ന്നാ​ണ് പൊ​തു​വാ​യി ഉ​യ​ർ​ന്ന ആ​വ​ശ്യം. ബി​ജെ​പി​യു​മാ​യി ഇ​ത്ത​രം കൂ​ട്ടു​കെ​ട്ടു​ക​ൾ തു​ട​രു​ന്ന​ത് യു​ഡി​എ​ഫി​ന് വ​ലി​യ​തോ​തി​ൽ ക്ഷീ​ണം ചെ​യ്യു​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.
ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം മു​സ്ലിം​ലീ​ഗ് സെ​ക്ര​ട്ട​റി മു​സ്ത​ഫ തി​രു​ണ്ടി​ക്ക​ൽ ഇ​തു​സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫി​നും കോ​ണ്‍​ഗ്ര​സി​നും പ​രാ​തി ന​ല്കി.
ന​ഗ​ര​സ​ഭ​യി​ൽ കോ​ലീ​ബി സ​ഖ്യം ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​ന്‍റെ നേ​രി​ട്ടു​ള്ള ഉ​ദാ​ഹ​ര​ണ​മാ​ണ് കാ​ല​ങ്ങ​ളാ​യി ഇ​വ​ർ ഒ​രു​മി​ച്ച് സി​പി​എ​മ്മി​നെ​തി​രാ​യി ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ളെ​ന്നും ഇ​തി​ന്‍റെ അ​വ​സാ​ന​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ സ​മ​ര​മെ​ന്നും സി​പി​എം ആ​രോ​പി​ച്ചു.