കു​രു​മു​ള​ക് കൃ​ഷി: നൂ​ത​ന​രീ​തി​യു​മാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വി​ൽ​സ​ണ്‍
Sunday, September 22, 2019 10:43 PM IST
വ​ട​ക്ക​ഞ്ചേ​രി:​കു​രു​മു​ള​ക് കൃ​ഷി​യു​ടെ നൂ​ത​ന​രീ​തി​ക​ൾ വ്യാ​പ​ക​മാ​ക്കു​ക​യാ​ണ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി കീ​രി​ക്കാ​ട്ടെ വി​ൽ​സ​ണ്‍. മു​രി​ങ്ങ​യോ മു​രി​ക്കോ മ​റ്റു മ​ര​ങ്ങ​ളൊ​ന്നും താ​ങ്ങു​ത​ടി​യാ​യി ഉ​പ​യോ​ഗി​ക്കാ​തെ ക​രി​ങ്ക​ല്ല് പോ​സ്റ്റു​ക​ളി​ലും കു​രു​മു​ള​ക് പ​ട​ർ​ത്തി മി​ക​ച്ച ഉ​ത്പാ​ദ​നം ഉ​ണ്ടാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.
ദേ​ശീ​യ​പാ​ത​യോ​ടു ചേ​ർ​ന്ന് താ​ലൂ​ക്ക് ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി​ക്കു പി​റ​കി​ലു​ള്ള വി​ൽ​സ​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ ക​ൽ​ഹാ​ര ഓ​പ്പ​ണ്‍ എ​യ​ർ ഇ​വ​ന്‍റ് സെ​ന്‍റ​റി​ലാ​ണ് ഈ ​പ​രീ​ക്ഷ​ണ​കൃ​ഷി വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന​ത്.
എ​ട്ടോ പ​ത്തോ അ​ടി ഉ​യ​ര​മു​ള്ള പോ​സ്റ്റു​ക​ളി​ൽ ക​നം​കു​റ​ഞ്ഞ ക​യ​ർ​ചു​റ്റി​യാ​ണ് മു​ള​കു​വ​ള്ളി​ക​ൾ ക​യ​റ്റി​വി​ടു​ന്ന​ത്.
വ​ള്ളി​ക​ൾ പി​ടി​ച്ച് കൂ​ടു​ത​ൽ ശി​ഖ​ര​ങ്ങ​ളാ​കു​ന്പോ​ൾ ത​ല​ക​ൾ മു​റി​ച്ചു​ക​ള​യും. ഇ​തു​വ​ഴി കൂ​ടു​ത​ൽ ചെ​ന​പ്പു​ക​ൾ ഉ​ണ്ടാ​കു​ക​യും വ​ള്ളി​ക​ൾ വ​ലി​യ ഗോ​ള​രൂ​പ​ത്തി​ൽ വ​ള​ർ​ന്ന് തി​രി​യി​ടു​ന്ന​തി​നും സ​ഹാ​യ​ക​മാ​കു​ന്നു​ണ്ടെ​ന്ന് വി​ൽ​സ​ണ്‍ പ​റ​ഞ്ഞു.
ക​രി​മു​ണ്ട​യി​നം മു​ള​കു​വ​ള്ളി​ക​ളാ​ണ് പി​ടി​പ്പി​ക്കു​ന്ന​ത്. നാ​ലു​വ​ർ​ഷം​മു​ന്പ് ഇ​ത്ത​ര​ത്തി​ൽ കു​റ​ച്ചു കൃ​ഷി ചെ​യ്തി​രു​ന്നു.
അ​ത് ലാ​ഭ​ക​ര​മാ​യ​തോ​ടെ വീ​ട്ടു​മു​റ്റ​ത്തു​ത​ന്നെ പോ​സ്റ്റ് നാ​ട്ടി മു​ള​കു​കൃ​ഷി വി​പു​ല​പ്പെ​ടു​ത്തി. ഇ​തു​മൂ​ലം താ​ങ്ങു​ത​ടി മ​റി​ഞ്ഞ് മു​ള​കു​കൊ​ടി ന​ശി​ക്കു​ന്ന പ്ര​ശ്ന​വും ഉ​ണ്ടാ​കി​ല്ല.
വീ​ട്ടു​മു​റ്റ​ത്ത് പൂ​മ​ര​ങ്ങ​ൾ പ​രി​ച​രി​ക്കു​ന്ന മ​ട്ടി​ൽ പ​രി​ച​രി​ച്ച് അ​തു​വ​ഴി മു​ള​കു​കൊ​ടി കാ​ണാ​നും മ​നോ​ഹ​ര​മാ​കും.
ഉ​യ​ര​മി​ല്ലാ​ത്ത​തി​നാ​ൽ വി​ള​വെ​ടു​പ്പും അ​നാ​യാ​സ​മാ​യി ന​ട​ത്താം. താ​ഴെ​നി​ന്നു​ത​ന്നെ മു​ള​കെ​ല്ലാം പ​റി​ച്ചെ​ടു​ക്കാ​മെ​ന്ന​തി​നാ​ൽ അ​തി​നു പ്ര​ത്യേ​ക കൂ​ലി​ചെ​ല​വി​ല്ല.
പ​രി​സ​രം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​നു​മാ​കു​മെ​ന്ന് വി​ൽ​സ​ണ്‍ പ​റ​യു​ന്നു.
ചാ​ണ​ക​പൊ​ടി​യും മ​റ്റു വ​ള​പ്ര​യോ​ഗ​ങ്ങ​ൾ​ക്കു​മാ​യി ചു​റ്റും സം​ര​ക്ഷ​ണ വ​ല​യ​മു​ണ്ടാ​ക്കി​യാ​ൽ വേ​ന​ലി​ൽ ജ​ല​സേ​ച​ന​ത്തി​നും സൗ​ക​ര്യ​മാ​കും.
ന​ല്ല വെ​യി​ൽ കി​ട്ടു​ന്ന സ്ഥ​ല​ത്താ​ക​ണം കു​രു​മു​ള​ക് കൃ​ഷി ചെ​യ്യേ​ണ്ട​ത്. അ​ത​ല്ലെ​ങ്കി​ൽ കാ​ടു​പോ​ലെ വ​ള​ർ​ന്ന് ഉ​ത്പാ​ദ​നം കു​റ​യും.കു​റ​ഞ്ഞ സ്ഥ​ല​മു​ള്ള​വ​ർ​ക്ക് വീ​ട്ടു​മു​റ്റ​ത്ത് പ​രീ​ക്ഷി​ക്കാ​വു​ന്ന​താ​ണ് ഈ ​കൃ​ഷി​രീ​തി. വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മു​ള​കും കി​ട്ടും.