മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്കു ത​ള്ളി​നി​ന്ന് അ​പ​ക​ട​ഭീ​ഷ​ണി
Sunday, September 22, 2019 10:43 PM IST
മേ​ലാ​ർ​ക്കോ​ട്: കോ​ട്ടേ​ക്കു​ളം-​താ​ഴ​ക്കോ​ട്ടു​കാ​വ് റോ​ഡി​ൽ കോ​ട്ടാം​പൊ​റ്റ ബ​സ് സ്റ്റോ​പ്പി​നു​സ​മീ​പം കാ​ടു​പി​ടി​ച്ച് മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്ക് ത​ള്ളി​നി​ല്ക്കു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി. സ്കൂ​ൾ, സ്വ​കാ​ര്യ​ബ​സു​ക​ൾ പ​തി​വാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് ഇ​തു​വ​ഴി​യാ​ണ്. ചി​റ്റി​ല​ഞ്ചേ​രി, കോ​ന്ന​ല്ലൂ​ർ, കോ​ട്ടേ​ക്കു​ളം, മേ​ലാ​ർ​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും കു​നി​ശേ​രി​യി​ലേ​ക്കു​ള്ള എ​ളു​പ്പ​മാ​ർ​ഗ​വും ഇ​താ​ണ്. നി​ല​വി​ൽ മ​ര​ങ്ങ​ളു​ടെ ശാ​ഖ​ക​ൾ കാ​റ്റി​ൽ വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ഒ​ടി​ഞ്ഞു​വീ​ണു​ള്ള അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഗ​താ​ഗ​ത​ത്തി​നു ഭീ​ഷ​ണി​യാ​കു​ന്ന മ​ര​ങ്ങ​ൾ എ​ത്ര​യും​വേ​ഗം മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.