ക​ലോ​ത്സ​വം: ലോ​ഗോ ക്ഷ​ണി​ച്ചു
Sunday, September 22, 2019 10:43 PM IST
പാ​ല​ക്കാ​ട്: ഒ​ക്ടോ​ബ​ർ 11, 12, 13 തീ​യ​തി​ക​ളി​ലാ​യി പാ​ല​ക്കാ​ട് അ​ര​ങ്ങ് 2019 എ​ന്ന​പേ​രി​ൽ കു​ടും​ബ​ശ്രീ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ന് ലോ​ഗോ ക്ഷ​ണി​ച്ചു. 14 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ ക​ലാ​പ്ര​തി​ഭ​ക​ൾ അ​ര​ങ്ങി​ൽ മാ​റ്റു​ര​യ്ക്കും.
അ​നു​യോ​ജ്യ​മാ​യ ലോ​ഗോ​യു​ടെ സോ​ഫ്റ്റ് കോ​പ്പി പി​ആ​ർ​കു​ടും​ബ​ശ്രീ​പി​കെ​ഡി@​ജി​മെ​യി​ൽ.​കോം എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ 20ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു​മു​ന്പാ​യി ല​ഭി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ലോ​ഗോ​യ്ക്ക് സ​മ്മാ​നം ന​ല്കും.

ജി​ല്ലാ സ​മ്മേ​ള​നം ന​വം​ബ​ർ 22 മു​ത​ൽ

പാ​ല​ക്കാ​ട്: യൂ​ത്ത് ലീ​ഗ് അം​ഗ​ത്വ പ്ര​ചാ​ര​ണ​ത്തി​നു സ​മാ​പ​നം കു​റി​ച്ചു​ള്ള ജി​ല്ലാ സ​മ്മേ​ള​നം ന​വം​ബ​ർ 22, 23, 24 തീ​തി​ക​ളി​ൽ മ​ണ്ണാ​ർ​ക്കാ​ട് ന​ട​ത്താ​ൻ ജി​ല്ലാ പ്ര​വ​ർ​ത്ത​ക​സ​മി​തി​യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു. 22ന് ​ത​ല​മു​റ സം​ഗ​മ​ത്തോ​ടെ സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം​കു​റി​ക്കും.
23ന് ​ഒ​ന്പ​തി​ന് തു​ട​ങ്ങു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ആ​യി​രം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. 24ന് ​പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ജി​ല്ലാ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ സ​മ്മേ​ള​വും ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും.
30ന​കം പ​ഞ്ചാ​യ​ത്ത്, 31ന​കം മ​ണ്ഡ​ലം സ​മ്മേ​ള​ന​ങ്ങ​ളും ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പും പൂ​ർ​ത്തി​യാ​ക്കും.