പാ​ല​ക്കാ​ട്ടു​കാ​രി​ക്ക് ചെ​സ് കി​രീ​ടം
Sunday, September 22, 2019 10:43 PM IST
പാ​ല​ക്കാ​ട്: പ​ശ്ചി​മേ​ഷ്യ​ൻ ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ കി​ണാ​ശേ​രി സ്വ​ദേ​ശി ര​ണ്ടാം​സ്ഥാ​നം നേ​ടി. കി​ണാ​ശേ​രി കു​ട്ട​ത്തു​ക​ളം കെ.​വി.​ഷാ​ജി​യു​ടെ​യും ആ​ർ.​സ്വാ​തി​യു​ടെ​യും മ​ക​ൾ പൗ​ർ​ണ​മി​യാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഡ​ൽ​ഹി​യി​ൽ സ​മാ​പി​ച്ച പ​ത്ത് പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ പ​ത്തു​വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ ചെ​സ് മ​ത്സ​ര​ത്തി​ലാ​ണ് പൗ​ർ​ണ​മി ഈ ​അ​പൂ​ർ​വ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ടൂ​ർ​ണ​മെ​ന്‍റി​ലെ ഒ​ന്നാം​സ്ഥാ​നം ഒ​ഡീ​ഷ സ്വ​ദേ​ശി ഫ​ല​ക്ക് മു​ഹ​ബ​ത്ര​ക്കാ​ണ്. ദേ​ശീ​യ​ത​ല​ത്തി​ൽ എ​ട്ടാം​സ്ഥാ​ന​വും കോ​മ​ണ്‍​വെ​ൽ​ത്ത് ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​ഴാം​സ്ഥാ​ന​വും നേ​ടി​യി​ട്ടു​ള്ള പൗ​ർ​ണ​മി ക​ഞ്ചി​ക്കോ​ട് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്. അ​വി​ടെ അ​ധ്യാ​പി​ക​യാ​ണ് അ​മ്മ സ്വാ​തി. ന​വം​ബ​റി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന 11 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രു​ടെ ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പൗ​ർ​ണ​മി പ​ങ്കെ​ടു​ക്കും. വി​ദേ​ശ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലേ​ക്ക് ക്ഷ​ണ​മു​ണ്ടെ​ങ്കി​ലും സാ​ന്പ​ത്തി​ക പ്ര​യാ​സം​മൂ​ലം പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.