കാ​ഞ്ഞി​ര​പ്പു​ഴ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ
Sunday, September 22, 2019 10:37 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​നു താ​ഴെ​യു​ള്ള ച​പ്പാ​ത്ത് ഒ​ലി​ച്ചു പോ​യ​തി​നെ തു​ട​ർ​ന്ന് നി​ർ​മി​ക്കു​ന്ന അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു.

കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ജ​ല​സേ​ച​ന​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം.

ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന അ​പ്രോ​ച്ച് റോ​ഡ് കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് മ​ണി​ക​ണ്ഠ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. നി​ല​വി​ൽ ച​പ്പാ​ത്തി​ന് താ​ഴെ​യാ​യാ​ണ് താ​ത്കാ​ലി​ക റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​നും കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ൾ ഇ​തി​ലൂ​ടെ കൊ​ണ്ടു​പോ​കു​ന്ന​തി​ന​മാ​ണ് അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.

താ​ത്കാ​ലി​ക റോ​ഡാ​ണെ​ങ്കി​ലും ന​ല്ല ഉ​റ​പ്പി​ലാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.
കു​ടി​വെ​ള്ള​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത്, ജ​ല​സേ​ച​ന വ​കു​പ്പു​ക​ൾ ഇ​ട​പെ​ട്ട് കു​ടി​വെ​ള്ള വി​ത​ര​ണ പു​നഃ​സ്ഥ​ഷ്ടി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ​മാ​സം ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​നി​റ​ഞ്ഞ് ഡാ​മി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തോ​ടെ​യാ​ണ് പു​ഴ​യി​ൽ വെ​ള്ളം​ക​യ​റി ഒ​ഴു​കി അ​പ്രോ റോ​ഡും ച​പ്പാ​ത്തും ത​ക​ർ​ന്ന​ത്.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​പ്പോ​ൾ നി​ർ​മാ​ണം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ പാ​ല​ക്ക​യം ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സാ​ധ്യ​മാ​കൂ. .നി​ല​വി​ൽ കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​നു മു​ക​ളി​ലൂ​ടെ​യാ​ണ് പാ​ല​ക്ക​യ​ത്തേ​ക്കു​ള്ള വാഹനഗ​താ​ഗ​തം താൽക്കാലികമായി തി​രി​ച്ചു​വി​ടു​ന്ന​ത്.