ഒ​റ്റ​പ്പാ​ലം ബൈ​പാ​സി​ന്‍റെ പ​ണി തു​ട​ങ്ങി
Sunday, September 22, 2019 10:37 PM IST
ഒ​റ്റ​പ്പാ​ലം: ടൗ​ണി​ലെ ശ്വാ​സം മു​ട്ടു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി ഒ​റ്റ​പ്പാ​ലം ബൈ​പാ​സി​ന്‍റെ പ​ണി ആ​രം​ഭി​ച്ചു.

ല​ക്ഷ്മി തി​യ്യ​റ്റ​ർ മു​ത​ൽ പാ​ലാ​ട്ട് റോ​ഡ് വ​ഴി ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്ത് സം​ഗ​മി​ക്കു​ന്ന രീ​തി​യി​ലാ​ണ് ബൈ​പാ​സ് നി​ർ​മ്മി​ക്കു​ന്ന​ത്. പാ​ലാ​ട്ട് റോ​ഡി​ലെ സ്ഥ​ലം അ​ള​ന്ന് കു​റ്റി​യ​ടി​ച്ച് വേ​ർ​തി​രി​ക്കു​ന്ന പ​ണി​യാ​ണ് ഇ​ന്ന് ന​ട​ന്ന​ത് .സെ​ൻ ഗു​പ്ത റോ​ഡി​ലും, ഈ​സ്റ്റ് ഗ​വ. ഹൈ​സ്ക്കൂ​ൾ റോ​ഡി​ലും ഇ​ത്ത​ര​ത്തി​ൽ റോ​ഡി​നു​ള്ള സ്ഥ​ലം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്താ​നു​ണ്ട്. തു​ട​ർ​ന്ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും.

റോ​ഡി​ലു​ള്ള സ്ഥ​ലം അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തു​ന്ന പ​ണി ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ ചി​ല​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു എ​ങ്കി​ലും, റ​വ​ന്യു അ​ധി​കാ​രി​ക​ളു​ടെ​യും പോ​ലീ​സി​ന്‍റെ​യും സാ​ന്നി​ദ്ധ്യ​ത്തി​ൽ പ​ണി തു​ട​രു​ക​യാ​യി​രു​ന്നു.​ഷൊ​ർ​ണൂ​ർ ഡി​വൈ​എ​സ്പി മു​ര​ളീ​ധ​ര​ൻ, സി.​ഐ സു​ജി​ത്, ത​ഹ​സി​ൽ​ദാ​ർ ബി​ജു. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ,എ​ന്നി​വ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ പ​ണി വേ​ഗ​ത്തി​ൽ ആ​ക്കി ബൈ​പാ​സ് യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​മെ​ന്ന് പി.​ഉ​ണ്ണി എം ​എ​ൽ എ ​പ​റ​ഞ്ഞു.

അ​നു​ദി​നം വ​ർ​ദ്ധി​ച്ചു വ​രു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്കും, മ​ണി​ക്കൂ​റു​ക​ളോ​ടും വ​ഴി​മു​ട​ക്കു​ന്ന ഗ​താ​ഗ​ത കു​രു​ക്കി​നും പ​രി​ഹാ​ര​മാ​കു​ന്ന ഈ ​ബൈ​പ്പാ​സ് ഒ​റ്റ​പ്പാ​ല​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടു​ക ത​ന്നെ ചെ​യ്യും.