മേ​ഖ​ലാ നേ​തൃ​ത്വ പ​ഠ​ന​ക്യാ​ന്പ് ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു
Saturday, September 21, 2019 11:43 PM IST
പാ​ല​ക്കാ​ട്: ബി​ൽ​ഡിം​ഗ് ആ​ൻ​ഡ് റോ​ഡ് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ മേ​ഖ​ലാ നേ​തൃ​ത്വ പ​ഠ​ന​ക്യാ​ന്പ് മു​ൻ​മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി സ​ന്പ​ന്ന​ർ​ക്ക് സ​ഹാ​യം ന​ല്കു​ന്ന മോ​ദി സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രേ തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്തു​വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​രാ​മ​സ്വാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ര​മ്യാ ഹ​രി​ദാ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എം.​മു​ഹ​മ്മ​ദ് ഹ​നീ​ഫ, കെ​പി​സി​സി സെ​ക്ര​ട്ട​റി സി.​ച​ന്ദ്ര​ൻ, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​വി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​ബാ​ല​കൃ​ഷ്ണ​ൻ, തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി.​ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന​യോ​ഗം കെ.​എ.​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.