അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ സ്പെ​ഷ​ൽ ക്ലാ​സ് ന​ട​ത്ത​രു​തെ​ന്ന് നി​ർ​ദേ​ശം
Saturday, September 21, 2019 11:41 PM IST
കോ​യ​ന്പ​ത്തൂ​ർ: അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പെ​ഷ​ൽ ക്ലാ​സ് ന​ട​ത്ത​രു​തെ​ന്ന് ചീ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ നി​ർ​ദേ​ശം ന​ല്കി. അ​ർ​ധ​വാ​ർ​ഷി​ക പ​രീ​ക്ഷ ക​ഴി​യു​ന്ന​തോ​ടെ സെ​പ്റ്റം​ബ​ർ 24 മു​ത​ൽ മു​പ്പ​തു​വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ധി​യാ​ണ്. ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​ണ് സ്കൂ​ളു​ക​ൾ തു​റ​ക്കു​ക.

ഈ ​അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ചി​ല സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ സ്പെ​ഷ​ൽ ക്ലാ​സ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചീ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ നി​ർ​ദേ​ശം ന​ല്കി​യ​ത്.