തെങ്കര പഞ്ചായത്ത്: അ​വി​ശ്വാ​സം 27 ന് ച​ർ​ച്ച​യ്ക്കെ​ടു​ക്കും
Thursday, September 19, 2019 11:11 PM IST
മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രേ ഇ​ട​തു​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം 27ന് ​രാ​വി​ലെ പ​ത്ത​ര​യ്ക്ക് ച​ർ​ച്ച​യ്ക്കെ​ടു​ക്കും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​സ്ലിം​ലീ​ഗി​ലെ എ.​സ​ലീ​ന​യ്ക്കെ​തി​രേ​യാ​ണ് ഇ​ട​തു​പ​ക്ഷ​ത്തെ ഒ​ന്പ​തു​പേ​ർ ഒ​പ്പി​ട്ട നോ​ട്ടീ​സ് ഏ​ഴി​നു ന​ല്കി​യ​ത്. സി​പി​ഐ​യും ഇ​ട​ത് സ്വ​ത​ന്ത്ര​നും ഒ​പ്പി​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടും.വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ഷൗ​ക്ക​ത്ത്, കെ.​സാ​വി​ത്രി, രു​ഗ്മി​ണി, പ്ര​സ​ന്ന, സി.​എ​ച്ച്.​ഷ​നൂ​ബ്, യു.​സ​രോ​ജി​നി, രാ​ധാ​കൃ​ഷ്ണ​ൻ, ടി.​ഓ​മ​ന, പി​യൂ​ഷ്ബാ​ബു എ​ന്നി​വ​രാ​ണ് ഒ​പ്പി​ട്ട അം​ഗ​ങ്ങ​ൾ. 17 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ ഇ​ട​തു​മു​ന്ന​ണി​ക്ക് ഒ​ന്പ​തു​പേ​രു​ടെ പി​ന്തു​ണ​യു​ണ്ട്.