ദേ​ശീ​യ​പാ​ത വി​ക​സ​നം : അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
Thursday, September 19, 2019 11:11 PM IST
മ​ണ്ണാ​ർ​ക്കാ​ട്: നാ​ട്ടു​ക​ൽ​മു​ത​ൽ താ​ണാ​വു​വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം ന​ഗ​ര​ത്തി​ൽ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം 90 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി. നി​ല​വി​ൽ ആ​ശു​പ​ത്രി​പ​ടി മു​ത​ൽ ടൗ​ണ്‍​വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ്ര​വൃ​ർ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്.
ന​ഗ​ര​ത്തി​ലെ അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം പ്ര​വൃ​ത്തി​യു​ടെ ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ്. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യും ഓ​പ്പ​റേ​ഷ​ൻ അ​ന​ന്ത​യു​ടെ ഭാ​ഗ​മാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി​വ​ന്ന കാ​ല​താ​മ​സ​വു​മാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കാ​ല​താ​മ​സ​മു​ണ്ടാ​ക്കി​യ​ത്.
ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്ത് വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ലു​ണ്ടാ​യ​ത്. പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത വ​ഴി ക​ട​ന്നു​പോ​കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട​ത്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​ത്. നി​ല​വി​ൽ ബാ​ക്കി​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രു​ന്ന​തേ​യു​ള്ളു.
മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ കു​ന്തി​പ്പു​ഴ​മു​ത​ൽ നെ​ല്ലി​പ്പു​ഴ വ​രെ​യാ​ണ് അ​ഴു​ക്കു​ചാ​ൽ നി​ർ​മി​ക്കു​ന്ന​ത്. ആ​ൽ​ത്ത​റ​ഭാ​ഗം, കോ​ട​തി​പ്പ​ടി ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സം നേ​രി​ടു​ന്ന​ത്. അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണ​ത്തി​ന് ആ​ൽ​ത്ത​റ​യി​ലും റോ​ഡു​പ​ണി​മൂ​ലം കോ​ട​തി​പ്പ​ടി​യി​ലും വ്യാ​പാ​രി​ക​ൾ പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​തി​നാ​ൽ അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു.
ആ​ൽ​ത്ത​റ ക​യ​റ്റ​ത്തി​ലും ക​ഴി​ഞ്ഞ​ദി​വ​സം നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ടി​രു​ന്നു. നി​ർ​മാ​ണ​ത്തി​ന് എ​ടു​ത്ത കു​ഴി​ചാ​ലി​ൽ വെ​ള്ളം​നി​റ​ഞ്ഞ​ത് ഈ​ഭാ​ഗ​ത്ത് പ​ണി​ക്കു ത​ട​സ​മു​ണ്ടാ​ക്കി. മ​ഴ മാ​റി​യ​തോ​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​യി. ഒ​രു​മാ​സം​കൊ​ണ്ട് മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​നം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ക​ന്പ​നി പ​റ​ഞ്ഞു.
കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യ ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യാ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. നാ​ട്ടു​ക​ൽ മു​ത​ൽ താ​ണാ​വു​വ​രെ 50 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തേ​ക്കാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.