അ​ഭി​ന​ന്ദ​ന​യു​ടെ ജീ​വി​ത​ത്തി​ൽ ദൈ​വ​ദൂ​ത​രാ​യി അ​വൈ​റ്റി​സി​ലെ ഡോ​ക്ട​ർ​മാ​ർ
Thursday, September 19, 2019 11:11 PM IST
നെന്മാ​റ: ആ​റു​വ​യ​സു​കാ​രി അ​ഭി​ന​ന്ദ​ന​യു​ടെ ജീ​വി​ത​ത്തി​ൽ ദൈ​വ​ദൂ​ത​രാ​യി അ​വൈ​റ്റി​സി​ലെ ഡോ​ക്ട​ർ​മാ​ർ. മേ​ലാ​ർ​കോ​ട് ക​വ​ലോ​ട് ല​ക്ഷ്മ​ണ​ന്‍റെ മ​ക​ളും ചി​റ്റി​ല​ഞ്ചേ​രി പി​ക​ഐം​എ യു​പി സ്കൂ​ൾ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ ആ​റു​വ​യ​സു​കാ​രി അ​ഭി​ന​ന്ദ​ന​യു​ടെ കാ​ര്യ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം സ​ത്യ​മാ​യ​ത്.
വ​യ​റി​നു​മു​ക​ളി​ലൂ​ടെ വാ​ൻ ക​യ​റി​യി​റ​ങ്ങി ആ​ന്ത​രാ​വ​യ​വ​ങ്ങ​ളെ​ല്ലാം ത​ന്നെ വി​ണ്ടു​കീ​റി​യ അ​ഭി​ന​ന്ദ​ന​യെ മ​ര​ണ​ത്തി​ന്‍റെ മു​ന്നി​ൽ​നി​ന്നും തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന നെ·ാ​റ അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ ഡോ​ക്ട​ർ​മാ​രാ​ണ് ദൈ​വ​ത്തി​ന്‍റെ പ്ര​തി​പു​രു​ഷന്മാ​രാ​യി ഇ​പ്പോ​ൾ ഈ ​കു​ടും​ബ​ത്തി​നും നാ​ടി​നും മു​ന്നി​ൽ നി​ല്ക്കു​ന്ന​ത്.
അ​ഭി​ന​ന്ദ​ന ഇ​ത്ത​വ​ണ​യും അ​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​പ്പം ഓ​ണം ഉ​ണ്ണ​ണ​മെ​ന്ന​താ​യി​രു​ന്നു ഡോ​ക്ട​ർ​മാ​രു​ടെ ആ​ഗ്ര​ഹം. ത​ങ്ങ​ളു​ടെ കു​ഞ്ഞി​ന്‍റെ ജീ​വ​ൻ തി​രി​ച്ചു​ത​ന്ന ഡോ​ക്ട​ർ​മാ​രെ കാ​ണാ​നും ന​ന്ദി അ​റി​യി​ക്കാ​നും അ​ഭി​ന​ന്ദ​ന​യു​ടെ മാ​താ​പി​താ​ക്ക​ൾ അ​വ​ളു​ടെ അ​ധ്യാ​പ​ക​ർ​ക്കൊ​പ്പ​മാ​ണ് വീ​ണ്ടും അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ എ​ത്തി​യ​ത്.
സ്കൂ​ളി​ലേ​ക്കു വ​ന്ന അ​ഭി​ന​ന്ദ​ന​യെ അ​ച്ഛ​ന്‍റെ ക​ണ്‍​മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു സെ​പ്തം​ബ​ർ ആ​റി​ന് ടെ​ന്പോ​ട്രാ​വ​ല​ർ ഇ​ടി​ച്ചു വീ​ഴ്ത്തി​യ​ത്. വ​യ​റി​നു മു​ക​ളി​ലൂ​ടെ വാ​ൻ ക​യ​റി​യി​റ​ങ്ങി കു​ട്ടി​യു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളെ​ല്ലാം വി​ണ്ടു​കീ​റി ഗു​രു​ത​മാ​യി​രു​ന്നു. നെ​ഞ്ചി​ൻ​കൂ​ടി​നെ​യും വ​യ​റി​നേ​യും വേ​ർ​തി​രി​ക്കു​ന്ന പാ​ളി​യാ​യ ഡ​യ​ഫ്രം ത​ക​ർ​ന്ന് കു​ട​ലും മ​റ്റു അ​വ​യ​വ​ങ്ങ​ളെ​ല്ലാം​ത​ന്നെ നെ​ഞ്ചി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തേ​ക്ക് എ​ത്തി.
അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ച കു​ട്ടി​യെ സ​ർ​ജി​ക്ക​ൽ ഗ്യാ​സ്ട്രോ എ​ന്‍റ​റോ​ള​ജി​സ്റ്റ് ഡോ. ​എം.​എ​സ്.​പീ​താം​ബ​ര​ൻ, അ​ന​സ്തേ​ഷ്യോ​ള​ജി​സ്റ്റു​ക​ളാ​യ ഡോ. ​ദീ​പ​ക് ഫ​ൽ​ഗു​ന​ൻ, ഡോ. ​സു​ചി​ത് ചെ​റു​വ​ള്ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​ക്കി. കു​ട്ടി​യു​ടെ പ്ലീ​ഹ, ക​ര​ൾ, വൃ​ക്ക​ക​ൾ, പാ​ൻ​ക്രി​യാ​സ് തു​ട​ങ്ങി പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ളെ​ല്ലാം മു​റി​യു​ക​യും ഇ​ടു​പ്പെ​ല്ല് പൊ​ട്ടു​ക​യും ചെ​യ്തി​രു​ന്നു.
ആ​ന്ത​രി​ക ര​ക്ത​സ്രാ​വം​മൂ​ലം ഹീ​മോ​ഗ്ലോ​ബി​ൻ കു​റ​ഞ്ഞു നാ​ലി​ൽ എ​ത്തി​യ​തും ശ​സ്ത്ര​ക്രി​യ​യ്ക്ക് വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. ആ​ന്ത​രി​ക​യാ​വ​ങ്ങ​ൾ​ക്കെ​ല്ലാം പ​രി​ക്കു​ള്ള​തി​നാ​ൽ എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ, റേ​ഡി​യോ​ള​ജി, ഇ​ന്‍റെ​ൻ​സീ​വ് കെ​യ​ർ യൂ​ണി​റ്റ്, അ​ന​സ്തേ​ഷ്യോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്സ്, കാ​ർ​ഡി​യോ​ള​ജി, നെ​ഫ്രോ​ള​ജി, പ​ൾ​മ​ണോ​ള​ജി, പീ​ഡി​യാ​ട്രി​ക് തു​ട​ങ്ങി എ​ല്ലാ പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ളെ​യും ഏ​കോ​പി​പ്പി​ച്ചു​ള്ള ചി​കി​ത്സ​ക​ളാ​യി​രു​ന്നു ന​ട​ത്തി​യ​ത്. ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം മൂ​ന്നു​ദി​വ​സം അ​ഭി​ന​ന്ദ​ന വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു.
നാ​ലാം​ദി​വ​സം​മു​ത​ൽ ആ​രോ​ഗ്യ​നി​ല പ​തി​യെ മെ​ച്ച​പ്പെ​ട്ടു. തു​ട​ർ​ന്നു സം​സാ​രി​ക്കാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നും തു​ട​ങ്ങി. 14 ന് ​കു​ട്ടി​യെ ഡി​സ്ചാ​ർ​ജ് ചെ​യ്തു വീ​ട്ടി​ലേ​ക്കു​കൊ​ണ്ടു​പോ​യി.
ഇ​ടു​പ്പെ​ല്ലി​ന് പൊ​ട്ട​ലു​ള്ള​തി​നാ​ൽ നാ​ലു​മു​ത​ൽ ആ​റാ​ഴ്ച​വ​രെ പൂ​ർ​ണ​വി​ശ്ര​മം ആ​വ​ശ്യ​മാ​ണ്. അ​തി​നു​ശേ​ഷം അ​ഭി​ന​ന്ദ​ന പ​ഴ​യ​പോ​ലെ
ആ​രോ​ഗ്യ​വ​തി​യാ​കും.
സെ​പ്തം​ബ​ർ ആ​റി​ന് രാ​വി​ലെ ഒ​ന്പ​തി​ന് ഗോ​മ​തി സെ​ന്‍റ് തോ​മ​സ് ന​ഗ​ർ കു​രി​ശു​പ​ള്ളി​ക്കും നെന്മാ​റ എ​ൻ​എ​സ്എ​സ് കോ​ള​ജി​നു​മി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം.
തൃ​ശൂ​രി​ൽ​നി​ന്നും പൊ​ള്ളാ​ച്ചി​യി​ലേ​ക്ക് പോ​യി​രു​ന്ന വാ​നാ​ണ് കു​ട്ടി​യെ ഇ​ടി​ച്ച​ത്.
ബ​സി​ൽ ക​യ​റി​യ​പ്പോ​ൾ ര​ണ്ടാം​ക്ലാ​സു​കാ​ർ​ക്ക് ഇ​ന്ന് ക്ലാ​സി​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി അ​ച്ഛ​ന്‍റെ അ​ടു​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു വാ​ൻ ഇ​ടി​ച്ച​ത്.
മ​ര​ണ​ത്തി​ന്‍റെ നൂ​ൽ​പാ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച ആ​റു വ​യ​സു​കാ​രി​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ അ​വൈ​റ്റി​സി​ലെ മി​ക​ച്ച സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ക്കൊ​പ്പം വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ വൈ​ദ​ഗ്ധ്യ​വും ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ചി​കി​ത്സ​ക​ൾ​ക്കും സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ശാ​ന്തി​പ്ര​മോ​ദും ജ്യോ​തി പാ​ലാ​ട്ടും പ​റ​ഞ്ഞു.
സാ​ധാ​ര​ണ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ളി​ൽ രോ​ഗി ര​ക്ഷ​പ്പെ​ടു​ന്ന​ത് അ​പൂ​ർ​വ​മാ​ണെ​ന്നും കൃ​ത്യ​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ച്ച​തി​നാ​ലാ​ണ് അ​ഭി​ന​ന്ദ​ന​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​തെ​ന്നും സ​ർ​ജി​ക്ക​ൽ ഗ്യാ​സ്ട്രോ എ​ന്‍റ​റോ​ള​ജി​സ്റ്റ് ഡോ. ​എം.​എ​സ് പീ​താം​ബ​ര​ൻ അ​റി​യി​ച്ചു.
മ​ക​ളു​ടെ ജീ​വ​ൻ തി​രി​ച്ചു​ന​ല്കി​യ അ​വൈ​റ്റി​സ് ആ​ശു​പ​തി​യി​ലെ ഡോ​ക്ട​ർ​മാ​രെ​യും സ്വ​ന്തം മ​ക​ളെ​പ്പോ​ലെ അ​വ​ളെ ശു​ശ്രൂ​ഷി​ച്ച ഓ​രോ​രു​ത്ത​രെ​യും ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്ന​താ​യി അ​ഭി​ന​ന്ദ​ന​യു​ടെ പി​താ​വ് ല​ക്ഷ്മ​ണ​ൻ പ​റ​ഞ്ഞു.
അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള അ​വൈ​റ്റി​സ് പോ​ലു​ള്ള ആ​ശു​പ​ത്രി നെന്മാ​റ​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ക​യെ​ന്ന​ത് അ​സാ​ധ്യ​മാ​കു​മാ​യി​രു​ന്നു​വെ​ന്നും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ്രാ​പ്യ​മാ​യ രീ​തി​യി​ൽ മി​ക​ച്ച ചി​കി​ത്സ ന​ല്കു​വാ​ൻ അ​വൈ​റ്റി​സി​ന് ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ചി​റ്റി​ല​ഞ്ചേ​രി പി​ക​ഐം​എ യു​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​സി.​ബാ​ബു​ദാ​സ് പ​റ​ഞ്ഞു.