മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ​വ​രെ പി​ടി​കൂ​ടി
Thursday, September 19, 2019 11:09 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​ൽ പൊ​റു​തി​മു​ട്ടി​യ നാ​ട്ടു​കാ​ർ രാ​ത്രി ഉ​റ​ക്ക​മൊ​ഴി​ച്ച് കാ​വ​ലി​രു​ന്നു മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ​വ​രെ കൈ​യോ​ടെ പി​ടി​കൂ​ടി. ബു​ധ​ൻ രാ​ത്രി 12ന് ​ടി​പ്പു സു​ൽ​ത്താ​ൻ റോ​ഡി​ലെ മു​ണ്ടേ​ക്ക​രാ​ടാ​ണ് സം​ഭ​വം.
ഇ​വി​ടെ മാ​ലി​ന്യം​ത​ള്ളു​ന്ന​ത് പ​തി​വാ​യ​തോ​ടെ സ​മീ​പ​ത്തെ അ​ങ്ക​ണ​വാ​ടി​യി​ലെ കു​ട്ടി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടാ​യി. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ തെ​രു​വു​നാ​യ്ക്ക​ളും പെ​രു​കി.
നി​ര​വ​ധി​ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ല്കി​യി​ട്ടും പ്ര​ശ്ന​പ​രി​ഹാ​രം കാ​ണാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ രാ​ത്രി​കാ​ല​ത്ത് കാ​വ​ൽ തു​ട​ങ്ങി​യ​ത്.
ഇ​ത​റി​യാ​തെ ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി വാ​ഹ​ന​ത്തി​ൽ ഹോ​ട്ട​ൽ മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ ര​ണ്ടു​പേ​രെ​യാ​ണ് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ​ത്.
മു​ക്ക​ണ്ണ​ത്തെ ഡെ​ലീ​ഷ്യ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രാ​യ മു​ഹ​മ്മ​ദ്, അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​രാ​ണ് ത​ങ്ങ​ളെ​ന്ന് ഇ​വ​ർ സ​മ്മ​തി​ച്ച​തോ​ടെ പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യും തു​ട​ർ​ന്നു ത​ള്ളി​യ മാ​ലി​ന്യം ഇ​വ​രെ​ക്കൊ​ണ്ട് തി​രി​ച്ചു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി പോ​ലീ​സ് ഇ​രു​വ​രെ​യും സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. പ്ര​തി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.തു​ള​സീ​ദാ​സ്, സ​ന്തോ​ഷ്, ഷി​ബി, ബി​ജു, സ​തീ​ഷ്, ഹ​രി​ദാ​സ്, സു​നി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ട്ടു​കാ​രു​ടെ സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.