ശെന്തില്‌കുമാർ ഒരു കണ്ണീർജീവിതമാണ്; കരകയറ്റാൻ ഉദാരമതികൾ കനിയണം
Thursday, September 19, 2019 11:09 PM IST
കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട​യി​ൽ തെ​ങ്ങി​ൽ​നി​ന്നും വീ​ണ് ന​ട്ടെ​ല്ലി​നു പ​രി​ക്കേ​റ്റ യു​വാ​വ് ഉ​ൾ​പ്പെ​ടെ അ​ഞ്ചം​ഗ കു​ടും​ബം ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത് ഒ​റ്റ​മു​റി ഓ​ല​ക്കു​ടി​ലി​ൽ. ചെ​മ്മ​ണാം പ​തി അ​ള​കാ​പു​രി കോ​ള​നി​യി​ൽ ആ​ദി​വാ​സി യു​വാ​വ് ശെ​ന്തി​ൽ കു​മാ​റി​ന്‍റെ കു​ടും​ബ​മാ​ണ് നി​വ​ർ​ന്നു​കി​ട​ക്കാ​ൻ​പോ​ലും ക​ഴി​യാ​തെ ന​ര​ക​ജീ​വി​തം ന​യി​ക്കു​ന്ന​ത്.
ചെ​ത്തു​തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ​ക്ക് അ​ഞ്ചു​കൊ​ല്ലം മു​ന്പാ​ണ് ജോ​ലി​ക്കി​ടെ തെ​ങ്ങി​ൽ​നി​ന്നും വ​ഴു​തി​വീ​ണ് ന​ട്ടെ​ല്ലി​നു പ​രി​ക്കേ​റ്റ​ത്. പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും മ​റ്റു ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി നീ​ണ്ട​നാ​ൾ ചി​കി​ത്സ ന​ട​ത്തി​യെ​ങ്കി​ലും ശെ​ന്തി​ൽ​കു​മാ​റി​നു പ​ഴ​യ ജീ​വി​ത​ത്തി​ലെ​ത്താ​നാ​യി​ല്ല.
പ​ര​സ​ഹാ​യ​മി​ല്ലാ​തെ കൃ​ത്യ​നി​ർ​വ​ഹ​ണം ന​ട​ത്താ​ൻ​പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ്. ഭാ​ര്യ ക​വി​ത കൂ​ലി​പ്പ​ണി​ക്കു​പോ​യി ന​ട​ത്തി​യി​രു​ന്ന ഉ​പ​ജീ​വ​ന​മാ​ർ​ഗ​വും ഇ​തോ​ടെ വ​ഴി​മു​ട്ടി. പ​ഴ​യ ചാ​ക്കും പോ​ളി​ത്തീ​ൻ പേ​പ്പ​റും മ​റ​ച്ചു​ള്ള കു​ടി​ലി​ലാ​ണ് അ​ഞ്ചം​ഗ കു​ടും​ബം ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ത്.
ബ​ന്ധു​ക്ക​ളാ​യ കു​ടും​ബ​ങ്ങ​ളും അ​ള​കാ​പു​രി കോ​ള​നി​യി​ലെ​ത്തി ക​ഴി​യാ​വു​ന്ന സ​ഹാ​യ​ങ്ങ​ൾ കൈ​മാ​റു​ന്ന​തു ആ​ശ്വാ​സ​മാ​ണ്. അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്കും അ​ന​ർ​ഹ​ർ​ക്കും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ല്കാ​റു​ണ്ട്.
എ​ന്നാ​ൽ തീ​രാ​ദു​രി​ത​ത്തി​ൽ ചെ​റ്റ​ക്കു​ടി​ലി​ൽ വേ​ദ​ന​ക​ൾ​തി​ന്ന് മൂ​ന്നു കു​ട്ടി​ക​ള​ട​ക്കം ശെ​ന്തി​ൽ​കു​മാ​റും ക​വി​ത​യും ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത് ക​ണ്ട​റി​യാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.
അ​ഞ്ച്, ഒ​ന്പ​ത്, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന മൂ​ന്നു​മ​ക്ക
ളു​ടെ തു​ട​ർ​വി​ദ്യാ​ഭ്യാ​സ​വും ചോ​ദ്യ​ചി​ഹ്ന​മാ​ണ്. നി​ല​വി​ൽ മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ന്‍റെ സാ​ന്ത്വ​ന​ചി​കി​ത്സ പ​രി​പാ​ല​ന​ത്തി​ലാ​ണ് ശെ​ന്തി​ൽ​കു​മാ​ർ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശെ​ന്തി​ൽ​കു​മാ​റി​ന്‍റെ അ​ഞ്ചം​ഗ കു​ടും​ബ​ത്തി​ന്‍റെ പ​ട്ടി​ണി അ​ക​റ്റ​ണ​മെ​ങ്കി​ൽ ഉ​ദാ​ര​മ​തി​ക​ളു​ടെ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണ്.