എ​ട​ത്ത​നാ​ട്ടു​ക​ര സ്കൂ​ൾ മൈ​താ​നം രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക്
Thursday, September 19, 2019 11:09 PM IST
അ​ല​ന​ല്ലൂ​ർ: മി​ക​ച്ച താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ത്ത എ​ട​ത്ത​നാ​ട്ടു​ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ മൈ​താ​നം രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക്. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 85 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി ന​ട​ത്തു​ന്ന ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​നം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. എ​ട​ത്ത​നാ​ട്ടു​ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് 1956 ൽ ​പ്ര​ദേ​ശ​വാ​സി കു​ട്ടി​രാ​മ​ൻ നാ​യ​ർ സ്കൂ​ളി​ന് ന​ല്കി​യ​താ​ണ് മൈ​താ​നം ര​ണ്ട​ര ഏ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ലം. ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളും മ​റ്റും ന​ട​ത്തി അ​തി​ൽ​നി​ന്ന് ല​ഭി​ച്ച ലാ​ഭ​വി​ഹി​ത​ത്തി​ൽ​നി​ന്ന് തു​ക ചെ​ല​വ​ഴി​ച്ച് ചാ​ല​ഞ്ചേ​ഴ്സ് ക്ല​ബാ​ണ് നി​ര​പ്പു​ള്ള മൈ​താ​ന​മാ​ക്കി മാ​റ്റി​യ​ത്.

ആ​കെ​യു​ള്ള സ്ഥ​ല​ത്ത് 100 മീ​റ്റ​ർ നീ​ള​ത്തി​ലും 60 മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് പു​ല്ലു​വി​രി​ച്ച മൈ​താ​ന​മൊ​രു​ങ്ങു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ മൈ​താ​ന​ത്തി​നു ഒ​രു കോ​ണ്‍​ക്രീ​റ്റ് കെ​ട്ടും മൈ​താ​ന​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ജ​ല​സൗ​ക​ര്യ​ത്തി​ന് കു​ഴ​ൽ​കി​ണ​റു​മാ​ണു​ള്ള​ത്.

കു​റ​ച്ചു​ഭാ​ഗ​ത്ത് കൂ​ടി പു​ല്ല് വി​രി​ക്കു​ന്ന​തോ​ടെ ഒ​ന്നാം​ഘ​ട്ട​ത്തി​ലു​ള്ള പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കും. തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എം​എ​ൽ​എ​യു​ടെ ഫ​ണ്ടി​ൽ​നി​ന്ന് 50 ല​ക്ഷം രൂ​പ കൂ​ടി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

ഇ​തോ​ടെ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഈ ​മൈ​താ​നം ഉ​യ​രും.
മ​ണ്ണാ​ർ​ക്കാ​ട് എം​എ​ൽ​എ പ്ര​ത്യേ​ക താ​ത്പ​ര്യ തു​ട​ർ​ന്നാ​ണ് മൈ​താ​നം ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഒ​പ്പം മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും മൈ​താ​ന​ത്തി​നു​വേ​ണ്ടി പ​രി​ശ്ര​മി​ച്ചി​ട്ടു​ണ്ട്.