ക​ണ്ണ​ന്പ്ര വ്യ​വ​സാ​യ​പാ​ർ​ക്കി​നു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വേ​ഗ​ത്തി​ലാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഭൂ​വു​ട​മ​ക​ൾ
Thursday, September 19, 2019 11:09 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി വ​ഴി​യു​ള്ള കോ​യ​ന്പ​ത്തൂ​ർ-​കൊ​ച്ചി വ്യ​വ​സാ​യ ഇ​ട​നാ​ഴി​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ല്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​നു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വേ​ഗ​ത്തി​ലാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഭൂ​വു​ട​മ​ക​ൾ.

ന്യാ​യ​വി​ല ല​ഭി​ക്കു​മെ​ന്നു ഉ​റ​പ്പു​ല​ഭി​ച്ചാ​ൽ ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​ൻ ഭൂ​വു​ട​മ​ക​ൾ ത​യാ​റാ​ണ്.
എ​ന്നാ​ൽ ഓ​രോ​ത​വ​ണ ച​ർ​ച്ച​ക​ഴി​യു​ന്പോ​ഴും ഭൂ​മി​വി​ല താ​ഴോ​ട്ടു​പോ​കു​ന്ന സ്ഥി​തി​യു​ണ്ടാ​കു​ന്ന​താ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. 160 ഭൂ​വു​ട​മ​ക​ളി​ൽ 74 പേ​ർ ഭൂ​മി​വി​ട്ടു​ന​ല്കാ​ൻ ത​യാ​റാ​ണെ​ന്നു​കാ​ട്ടി സ​മ്മ​ത​പ​ത്രം ന​ല്കി​യി​ട്ടു​ണ്ട്. 180 ഏ​ക്ക​ർ വ​രു​ന്ന​താ​ണ് സ​മ്മ​ത​പ​ത്രം ന​ല്കി​യ ഈ ​സ്ഥ​ലം.

ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​കി​ല്ലെ​ന്നും ന്യാ​യ​മാ​യ വി​ല ഭൂ​മി​ക്ക് ക​ണ​ക്കാ​ക്കു​മെ​ന്ന ക​ള​ക്ട​റു​ടെ ഉ​റ​പ്പിേ·​ലു​മാ​ണ് സ​മ്മ​ത​പ​ത്രം ന​ല്കി​യി​ട്ടു​ള്ള​തെ​ന്ന് ഭൂ​വു​ട​മ​ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ ന്യാ​യ​വി​ല ഒ​ഴി​വാ​ക്കി ക​ള​ക്ട​റെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ചി​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​തി​ൽ ഭൂ​വു​ട​മ​ക​ൾ​ക്ക് ആ​ശ​ങ്ക​യു​ണ്ട്.

അ്ഞ്ഞൂ​റേ​ക്ക​റോ​ളം ഭൂ​മി​യാ​ണ് ആ​റു​വ​രി ദേ​ശീ​യ​പാ​ത​യോ​ടു ചേ​ർ​ന്ന മേ​രി​ഗി​രി, പ​ന്ത​ലാം​പാ​ടം, ക​ല്ലി​ങ്ക​ൽ​പാ​ടം, വാ​ളു​വ​ച്ച​പാ​റ തു​ട​ങ്ങി​യ ഭാ​ഗ​ത്താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ക​ണ്ണ​ന്പ്ര വി​ല്ലേ​ജി​ൽ ബ്ലോ​ക്ക് ന​ന്പ​ർ 36-ൽ ​വ​രു​ന്ന​താ​ണ് ഈ ​ഭൂ​മി. ഈ ​വ്യ​വ​സാ​യ​പാ​ർ​ക്കി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2016 ജൂ​ലൈ 16-നാ​ണ് സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യ മ​ന്ത്രി എ.​കെ.​ബാ​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഭൂ​വു​ട​മ​ക​ളു​ടെ പ്ര​ഥ​മ​യോ​ഗം ക​ണ്ണ​ന്പ്ര​യി​ൽ ന​ട​ന്ന​ത്.

ഭൂ​വു​ട​മ​ക​ളു​ടെ പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ട് ഏ​റ്റ​വും ലി​ബ​റ​ലാ​യ സ​മീ​പ​ന​മാ​കും ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ക എ​ന്നാ​യി​രു​ന്നു മ​ന്ത്രി എ.​കെ.​ബാ​ല​ൻ അ​ന്ന് ഭൂ​വു​ട​മ​ക​ൾ​ക്ക് ഉ​റ​പ്പു​ന​ല്കി​യ​ത്.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത രീ​തി​യി​ല​ല്ല ജി​ല്ല​യു​ടെ ത​ന്നെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ വ്യ​വ​സാ​യ​പാ​ർ​ക്കി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ക​യെ​ന്നും മ​ന്ത്രി പ​റ​യു​ക​യു​ണ്ടാ​യി. ഇ​ത് വി​ശ്വ​സി​ച്ചാ​യി​രു​ന്നു ഭൂ​വു​ട​മ​ക​ളും നാ​ട്ടി​ൽ വി​ക​സ​നം വ​ര​ട്ടെ​യെ​ന്ന വ​ലി​യ ചി​ന്ത​യി​ൽ വ്യ​വ​സാ​യ​പാ​ർ​ക്കി​നാ​യി ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​നു​ള്ള മാ​ന​സി​ക സ്ഥി​തി​യി​ലെ​ത്തി​യ​ത്.

എ​ന്നാ​ൽ ഭൂ​മി​ക്ക് ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളി​ൽ നേ​ര​ത്തെ ന​ല്കി​യ ഉ​റ​പ്പു​ക​ളും വി​ല​നി​ർ​ണ​യ ച​ർ​ച്ച​യും ത​മ്മി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ വ​ന്ന​തോ​ടെ ഭൂ​വു​ട​മ​ക​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്കും മ​ങ്ങ​ലേ​റ്റു. ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഭൂ​വു​ട​മ​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന സ്ഥി​തി​യി​ലേ​ക്കും കാ​ര്യ​ങ്ങ​ളെ​ത്തി. ഇ​പ്പോ​ഴും ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​ൻ ക​ർ​ഷ​ക​ർ ത​യാ​റാ​ണ്.

എ​ന്നാ​ൽ ന്യാ​യ​വി​ല ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. മൂ​ന്നു​വ​ർ​ഷം​മു​ന്പ് തു​ട​ങ്ങി​യ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ഇ​പ്പോ​ഴും അ​നി​ശ്ചി​ത​ത്വ​ത്തി​ൽ തു​ട​രു​ന്ന​തി​നാ​ൽ അ​ഞ്ഞൂ​റ് ഏ​ക്ക​റോ​ളം ഭൂ​മി വി​ള​ക​ൾ ന​ശി​ച്ച് പൊ​ന്ത​ക്കാ​ടാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഭൂ​മി വി​ല്ക്കാ​നോ ബാ​ങ്കി​ൽ പ​ണ​യ​പ്പെ​ടു​ത്തി വാ​യ്പ​യെ​ടു​ക്കാ​നോ ഭൂ​വു​ട​മ​ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്ന​താ​ണ് ഏ​റെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്. വി​ള​ക​ളി​ൽ​നി​ന്നു​ള്ള വ​രു​മാ​നം കൊ​ണ്ടാ​യി​രു​ന്നു ഇ​വ​രു​ടെ​യെ​ല്ലാം ജീ​വി​തം. ഭൂ​മി​യെ​ല്ലാം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ൽ നാ​ലു​വ​ർ​ഷ​ത്തോ​ള​മാ​യി തോ​ട്ടം പ​രി​ച​ര​ണം ന​ട​ന്നി​ല്ല.

നി​ത്യ​വൃ​ത്തി​ക്ക് വ​ഴി​യി​ല്ലാ​ത്ത ദു​ര​വ​സ്ഥ​യി​ലാ​ണ് ഇ​വി​ട​ത്തെ പ​ല ഭൂ​വു​ട​മ​ക​ളും. ഇ​നി​യും ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വൈ​കു​ന്ന​ത് വ​ലി​യ ക​ട​ക്കെ​ണി​യി​ലേ​ക്കും ആ​ത്മ​ഹ​ത്യാ ചി​ന്ത​ക​ളി​ലേ​ക്കും ഭൂ​വു​ട​മ​ക​ൾ നീ​ങ്ങു​മെ​ന്ന ഗു​രു​ത​ര സാ​ഹ​ച​ര്യ​വും ഇ​വി​ടെ​യു​ള്ള​താ​യി ഭൂ​വു​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.