ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​വു​മാ​യി ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Thursday, September 19, 2019 12:00 AM IST
ആ​ല​ത്തൂ​ർ: ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വ​ര​ൾ​ച്ചാ നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മുന്നിട്ടി റങ്ങുന്നു.

കൂ​ടാ​തെ മ​ഴ​ക്കെ​ടു​തി​മൂ​ലം നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച മേ​ഖ​ല​ക​ളി​ലെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഉൗ​ന്ന​ൽ ന​ല്കി​യാ​ണ് പ്ര​വൃ​ത്തി​ക​ൾ എ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ആ​റു​കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കും. 194.29 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ ഇ​തി​ന​കം ന​ട​പ്പി​ലാ​ക്കി ആ​ല​ത്തൂ​ർ ബ്ലോ​ക്കി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. 2018-19 വ​ർ​ഷം തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ൽ 4.9 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ആ​ല​ത്തൂ​ർ ബ്ലോ​ക്കി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു.

ഈ​വ​ർ​ഷം ആ​കെ 830 പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യ പു​തി​യ കു​ള​ങ്ങ​ൾ നി​ർ​മി​ക്ക​ൽ, കി​ണ​ർ നി​ർ​മാ​ണം, കി​ണ​ർ സൈ​ഡ് കെ​ട്ടി​സം​ര​ക്ഷ​ണം, കോ​ണ്ടു​ർ ബ​ണ്ട് നി​ർ​മാ​ണം, കി​ണ​ർ റീ​ചാ​ർ​ജ്, മ​ഴ​ക്കു​ഴി നി​ർ​മാ​ണം, തീ​റ്റ​പ്പു​ൽ​കൃ​ഷി ഉ​ത്പാ​ദ​ന​വും കൂ​ടാ​തെ വ്യ​ക്തി​ഗ​ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് തൊ​ഴു​ത്ത്, കോ​ഴി​ക്കൂ​ട്, ആ​ട്ടി​ൻ​കൂ​ട്, ക​ന്പോ​സ്റ്റ് പി​റ്റ്, ക​ക്കൂ​സ് നി​ർ​മാ​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് എ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. മ​ഴ​ക്കെ​ടു​തി​മൂ​ലം നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച പ്ര​ദേ​ശ​ങ്ങ​ളാ​യ തോ​ടു​ക​ൾ സൈ​ഡ് കെ​ട്ടി​സം​ര​ക്ഷ​ണം, ത​ട​യ​ണ പു​ന​രു​ദ്ധാ​ര​ണം, ന​ട​പ്പാ​ത നി​ർ​മ്മാ​ണം, ത​ക​ർ​ന്ന വ​ര​ന്പു​ക​ൾ ന​ന്നാ​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളും ന​ട​പ്പി​ലാ​ക്കു​മെ​ന്നും ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​നോ​ജ് കു​മാ​ർ അ​റി​യി​ച്ചു.