ചിറ്റൂർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യ്ക്കു​മു​ന്നി​ൽ മാ​ലി​ന്യം തള്ളുന്നു; നടപടിവേണം
Thursday, September 19, 2019 12:00 AM IST
ചി​റ്റൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു​മു​ന്നി​ൽ ക​ണ്ണാ​ടി ചി​ല്ല്, ട്യൂ​ബ് ലൈ​റ്റ് തു​ട​ങ്ങി​യ മാ​ലി​ന്യം​ത​ള്ളി​യ​ത് കാ​ൽ​ന​ട, വാ​ഹ​ന​യാ​ത്ര​യ്ക്ക് ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. മ​ഴ​പെ​യ്താ​ൽ പൊ​ടി​ഞ്ഞ ക​ണ്ണാ​ടി മാ​ലി​ന്യം ചി​ത​റി കാ​ൽ​ന​ട​യ​ത്ര​ക്ക് വി​ഷ​മ​ക​ര​മാ​യി. കു​പ്പി​ചി​ല്ല് ക​യ​റി ഇ​രു​ച​ക്ര വാ​ഹ​ന​ട​യ​റു​ക​ൾ പ​ഞ്ച​റാ​യി വ​ഴി​യി​ൽ അ​ക​പ്പെ​ടാ​റു​ണ്ട്.

അ​സു​ഖം ബാ​ധി​ച്ച​വ​രെ ആ​ശുപത്രി​യി​ലെ​ത്തി​ക്കു​ന്ന വാ​ഹ​ന ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന സ്ഥ​ല​ത്താ​ണ് പൊ​തു​ജ​ന​ത്തി​നു ഉ​പ​ദ്ര​വ​മാ​കു​ന്ന മാ​ലി​ന്യം ത​ള്ള​ൽ ന​ട​ക്കു​ന്ന​ത്്. സം​സ്ഥാ​ന​ത്തു മാ​ലി​ന്യ ശു​ചീ​ക​ര​ണ​ത്തി​നു ര​ണ്ടാം​സ്ഥാ​നം നേ​ടി​യ ചി​റ്റു​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക്കു മു​ന്നി​ലാ​ണ്. എ​ന്നി​ട്ടും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.