ഓ​ണാ​ഘോ​ഷം
Wednesday, September 18, 2019 11:59 PM IST
പാ​ല​ക്കാ​ട്: റോ​ട്ട​റി ക്ല​ബ് ഓ​ഫ് പാ​ല​ക്കാ​ട് ഫോ​ർ​ട്ട് ഓ​ണാ​ഘോ​ഷം ന​ട​ത്തി. ധോ​ണി ലീ​ഡ് കോ​ളേ​ജി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി റോ​ട്ട​റി മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ വി​നോ​ദ്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഐ​ക്ക​ണ്‍ അ​വാ​ർ​ഡ് ജേ​താ​വ് ശ്രീ​ജി​ത്തി​നെ​യും ഗി​ന്ന​സ് ബു​ക്കി​ൽ ഇ​ടം​നേ​ടി​യ ഡോ. ​തോ​മ​സ് ജോ​ർ​ജി​നെ​യും യു​വ സി​നി​മാ​താ​രം രാ​ഹു​ലി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ര​വി ന​ട​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റോ​ട്ട​റി ഡി​സ്ട്രി​ക്ട് ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് കു​മാ​ർ, ര​ഘു​ന​ന്ദ​ൻ, ഡോ. ​അ​ല​ക്സ് കു​ര്യ​ൻ, നി​യാ​സ്, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ധു​സൂ​ദ​ന​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി വി​പി​ൻ​ച​ന്ദ്ര ന​ന്ദി​യും പ​റ​ഞ്ഞു. ക്ല​ബ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വ​ടം​വ​ലി മ​ത്സ​ര​വും ന​ട​ത്തി.