തേ​യി​ല പി​ടി​കൂ​ടി
Wednesday, September 18, 2019 11:57 PM IST
കോ​യ​ന്പ​ത്തൂ​ർ: അ​വി​നാ​ശി​യി​ൽ​നി​ന്നും ഒ​രു ട​ണ്‍ മാ​യം​ക​ല​ർ​ന്ന ചാ​യ​പ്പൊ​ടി ഭ​ക്ഷ്യ സു​ര​ക്ഷാ​വ​കു​പ്പ് പി​ടി​കൂ​ടി. അ​വി​നാ​ശി തോ​മ​സ്പു​രം സു​ബ്ര​ഹ്മ​ണ്യ (50)ന്‍റെ ഗോ​ഡൗ​ണി​ൽ​നി​ന്നാ​ണ് രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ത്തി​യ തേ​യി​ല പി​ടി​കൂ​ടി​യ​ത്.

മാ​യം​ക​ല​ർ​ത്തി​യ തേ​യി​ല വി​ല്ക്കു​ന്ന​താ​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഓ​ഫീ​സ​ർ ഡോ. ​വി​ജ​യ​ല​ളി​താം​ബി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​രു ട​ണ്‍ തേ​യി​ല​യും രാ​സ​വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തി​യ​ത്. ഫാ​ക്ട​റി​ക​ളി​ൽ​നി​ന്നും തേ​യി​ല മൊ​ത്ത​മാ​യി വാ​ങ്ങി അ​തി​ൽ മാ​യം ചേ​ർ​ത്ത് വി​ല്ക്കു​ക​യു​മാ​ണ് ഇ​യാ​ൾ ചെ​യ്തി​രു​ന്ന​ത്.