ജി​ല്ലാ അ​ത് ലറ്റിക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ്
Wednesday, September 18, 2019 11:57 PM IST
പാ​ല​ക്കാ​ട്: ജി​ല്ലാ അ​ത് ലറ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ് 20, 21 തീ​യ​തി​ക​ളി​ൽ പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. 14, 16, 18, 20 എ​ന്നീ ഏ​ജ് ഗ്രൂ​പ്പു​ക​ളി​ലെ ആ​ണ്‍ പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 90 ക്ല​ബു​ക​ളി​ൽ​നി​ന്ന് 1600 ഓ​ളം കാ​യി​ക താ​ര​ങ്ങ​ൾ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. മ​ത്സ​ര​ങ്ങ​ൾ 20ന് ​രാ​വി​ലെ 10ന് ​ജി​ല്ലാ സ്പോ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​പ്രേം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

21ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന പ​രി​പാ​ടി​യി​ൽ വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​കും. മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ ആ​റു​മു​ത​ൽ തു​ട​ങ്ങു​മെ​ന്ന് ജി​ല്ലാ അ​ത് ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എം.​രാ​മ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു. ഫോ​ണ്‍: 9995 345 802.