അ​ഭി​മു​ഖം 26ന്
Wednesday, September 18, 2019 11:54 PM IST
നെന്മാ​റ: നെന്മാ​റ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ച്ച് എം​സി മു​ഖേ​ന ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ആ​റു​മാ​സ​ത്തേ​ക്ക് ഡ്രൈ​വ​ർ, സെ​ക്യൂ​രി​റ്റി ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ട​ത്തും.ഡ്രൈ​വ​ർ ത​സ്തി​ക​യി​ലേ​ക്ക് എ​സ് എ​സ് എ​ൽ​സി, ഹെ​വി ലൈ​സ​ൻ​സ്, പാ​സ​ഞ്ചേ​ഴ്സ് ബാ​ഡ്ജ് എ​ന്നി​വ​യാ​ണ് യോ​ഗ്യ​ത. സെ​ക്യൂ​രി​റ്റി ത​സ്തി​ക​യി​ൽ എ​സ് എ​സ് എ​ൽ​സി​യും 60 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള​ള എ​ക്സ് സ​ർ​വീ​സ്മാ​ൻ​മാ​ർ​ക്ക് മു​ൻ​ഗ​ണ​ന.

താ​ത്പ​ര്യ​മു​ള​ള​വ​ർ ബ​യോ​ഡാ​റ്റ​യും സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പു​മാ​യി 26ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് നെന്മാ​റ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്ത​ണ​മെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. നെന്മാ​റ ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള​ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. ഫോ​ണ്‍ :04923 242677.