മീ​റ്റ്ന-​ക​ണ്ണി​യ​ന്പു​റം മേ​ഖ​ല​ക​ൾ ക​ഞ്ചാ​വ് വി​ത​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളാ​കുന്നു
Sunday, August 25, 2019 10:42 PM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര​ത്തി​നു​ള്ളി​ൽ മീ​റ്റ്ന-​ക​ണ്ണി​യ​ന്പു​റം മേ​ഖ​ല​ക​ൾ ക​ഞ്ചാ​വ് വി​ത​ര​ണ​ത്തി​ന്‍റെ​യും ഉ​പ​യോ​ഗ​ത്തി​ന്‍റെ​യും പ്ര​ധാ​ന​കേ​ന്ദ്ര​ങ്ങ​ളാ​കു​ന്നു. മീ​റ്റ്ന​യി​ൽ ചെ​റി​യ കു​ട്ടി​ക​ൾ വ​രെ ഇ​തി​ന​കം ക​ഞ്ചാ​വി​നു അ​ടി​മ​ക​ളാ​യി തീ​ർ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​രം.
ഇ​വി​ടെ ക​ഞ്ചാ​വ് വി​ല്ക്കു​ന്ന ഒ​ന്നി​ല​ധി​കം സം​ഘ​ങ്ങ​ളു​ണ്ടെ​ന്നാ​ണ് സൂ​ച​ന. മ​ദ്യ​പി​ക്കു​ക​യും ഇ​തി​നൊ​പ്പം ക​ഞ്ചാ​വ് വ​ലി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം ഈ ​പ്ര​ദേ​ശ​ത്ത് ദി​നം​പ്ര​തി വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.
യു​വാ​ക്ക​ളാ​ണ് കൗ​മാ​ര​പ്രാ​യ​ക്കാ​രെ​കൂ​ടി ക​ഞ്ചാ​വി​ന് അ​ടി​മ​ക​ളാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ക​ഞ്ചാ​വി​ന്‍റെ ഉ​പ​യോ​ഗ​വും വി​ല്പ​ന​യും പ്ര​ദേ​ശ​ത്ത് വ​ൻ​തോ​തി​ൽ തോ​തി​ൽ വ​ർ​ധി​ച്ചി​ട്ടും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഒ​രു​ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.
ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ക​യും കൗ​മാ​ര​പ്രാ​യ​ക്കാ​രെ കൂ​ടി വ​ഴി​തെ​റ്റി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ പ്ര​ദേ​ശ​ത്തു​നി​ന്ന് ഒ​റ്റ​പ്പെ​ട്ട ചി​ല ശ​ബ്ദ​ങ്ങ​ൾ ഉ​യ​ർ​ന്നെ​ങ്കി​ലും മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യ മേ​ൽ​പ്പ​റ​ഞ്ഞ​വ​രെ ഭ​യ​ന്ന് ഇ​വ​രും മൗ​നം പാ​ലി​ക്കു​ക​യാ​ണ്.
ക​ഞ്ചാ​വ് ചെ​റി​യ പൊ​തി​ക​ളാ​യും ബീ​ഡി​ക​ളാ​യു​മാ​ണ് ഇ​വി​ടെ വി​ല്ക്കു​ന്ന​ത്. ഇ​ത് ചോ​ദ്യം​ചെ​യ്യാ​ൻ മു​തി​രു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു.
ക​ഴി​ഞ്ഞ​ദി​വ​സം ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഈ ​പ്ര​ദേ​ശ​ത്തെ ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.
ഈ ​സം​ഘ​ത്തി​ൽ ഇ​നി​യും ക​ണ്ണി​ക​ളു​ണ്ടെ​ന്ന​താ​ണ് യാ​ഥാ​ർ​ത്ഥ്യം. ന​ഗ​ര​ത്തി​നു തൊ​ട്ട് ക​ണ്ണി​യം​പു​റം മേ​ഖ​ല​യി​ലും ക​ഞ്ചാ​വ് വി​ല്പ​ന​യും ഉ​പ​യോ​ഗ​വും വ്യാ​പ​ക​മാ​യി. ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​നു​ള്ളി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ക​ച്ച​വ​ട സ​മു​ച്ച​യ​ത്തി​നു​ള്ളി​ൽ​നി​ന്ന് ര​ണ്ടു യു​വാ​ക്ക​ളെ ര​ണ്ട​ര​കി​ലോ ക​ഞ്ചാ​വ് സ​ഹി​തം ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു.
ഇ​തി​നു തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഈ ​പ്ര​ദേ​ശ​ത്തും ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. സ്കൂ​ൾ കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​ർ പ്ര​ധാ​ന​മാ​യും നോ​ട്ട​മി​ടു​ന്ന​ത്.
ഒ​റ്റ​പ്പാ​ലം ബ​സ് സ്റ്റാ​ൻ​ഡി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ക​ഞ്ചാ​വ് വി​ല്ക്കു​ന്ന സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.
ക​ഞ്ചാ​വ് വി​ല്പ​ന​യു​ടെ​യും ഉ​പ​യോ​ഗ​ത്തി​ന്‍റെ​യും പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളാ​യി മേ​ൽ​പ്പ​റ​ഞ്ഞ സ്ഥ​ല​ങ്ങ​ൾ മാ​റി​യി​ട്ടു​ണ്ട്.
അ​തേ​സ​മ​യം ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പി​ടി​കൂ​ടു​ന്ന പ്ര​തി​ക​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​ത്ത​ത് മു​ഖ്യ​പ്ര​ശ്ന​മാ​ണ്. പി​ടി​കൂ​ടി​യ​വ​രെ അ​റ​സ്റ്റു​ചെ​യ്യു​ക​യും ക​ഞ്ചാ​വ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടു​കൂ​ടി ത​ങ്ങ​ളു​ടെ ജോ​ലി​ക​ഴി​ഞ്ഞു​വെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.
പ്ര​തി​ക​ൾ​ക്ക് ക​ഞ്ചാ​വ് എ​വി​ടെ​നി​ന്ന് ല​ഭി​ച്ചു​വെ​ന്നോ ക​ഞ്ചാ​വു​മാ​യി മ​റ്റ് ബ​ന്ധ​മു​ള്ള​വ​ർ ആ​രൊ​ക്കെ​യെ​ന്നോ അ​ന്വേ​ഷി​ക്കാ​നും ക​ണ്ടെ​ത്താ​നും ഇ​വ​ർ ശ്ര​മി​ക്കു​ന്നി​ല്ല.
ഇ​തു​കൊ​ണ്ടു​ത​ന്നെ കൂ​ട്ടു​പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. എ​ക്സൈ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ.
ഇ​തുകൊണ്ടുതന്നെയാ​ണ് ക​ഞ്ചാ​വ് കേ​സു​ക​ൾ വ​ർ​ധി​ക്കാ​നും മു​ഖ്യ​കാ​ര​ണം.