ക​രി​പ്പോ​ട്-​പ​ട്ട​ത്ത​ല​ച്ചി റോ​ഡി​നി​രു​വ​ശ​ത്തും ചാ​ക്കി​ൽ​കെ​ട്ടി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്നു
Sunday, August 25, 2019 10:42 PM IST
പു​തു​ന​ഗ​രം: ക​രി​പ്പോ​ട്-​പ​ട്ട​ത്ത​ല​ച്ചി റോ​ഡി​ന് ഇ​രു​വ​ശ​ത്തെ​യും ചെ​ടി​തൂ​പ്പു​ക​ൾ​ക്കി​ട​യി​ൽ കോ​ഴി​യി​റ​ച്ചി മാ​ലി​ന്യം ചാ​ക്കി​ൽ​കെ​ട്ടി നി​ക്ഷേ​പി​ക്കു​ന്ന​തു സ​ജീ​വ​മാ​യി.
മ​ഴ ചാ​റു​ന്ന​തോ​ടെ മാ​ലി​ന്യ​ത്തി​ന്‍റെ ദു​ർ​ഗ​ന്ധം കാ​ൽ​ന​ട, വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​സ​ഹ​നീ​യ​മാ​ണ്.
കോ​ഴി​വ്യാ​പാ​രി​ക​ൾ ഭൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ മാ​ലി​ന്യം ചാ​ക്കി​ൽ​കെ​ട്ടി തൂ​പ്പു​ക​ൾ​ക്കി​ട​യി​ൽ ചാ​ക്കി​ൽ​കെ​ട്ടി ത​ള​ളു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.
ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ലി​ന്യം ത​ള​ളി​യ​തി​ൽ യു​വാ​ക്ക​ൾ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ കാ​വി​ലി​രു​ന്ന പ്ര​തി​ക​ളെ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം കു​റ​ച്ചു​കാ​ലം മൗ​നം പാ​ലി​ച്ച കോ​ഴി വ്യാ​പാ​രി​ക​ൾ മാ​ലി​ന്യം ത​ള്ള​ൽ തു​ട​ങ്ങി. മാ​ലി​ന്യം ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ ചാ​ക്കു​കെ​ട്ടു​ക​ൾ റോ​ഡി​ലേ​ക്കു വ​ലി​ച്ചി​ടു​ക​യാ​ണ്.