ക​ണ​ക്ക​ൻ​തു​രു​ത്തി ആ​ർ പി ​എ​സി​ൽ ത്രി​ദി​ന നൈ​പു​ണ്യ ക്ലാ​സ് ഇ​ന്ന് മുതൽ
Sunday, August 25, 2019 10:42 PM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണ​ക്ക​ൻ​തു​രു​ത്തി റ​ബ്ബ​ർ ഉ​ല്പാ​ദ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് ദി​വ​സ​ത്തെ റ​ബ്ബ​ർ സം​സ്ക്ക​ര​ണ നൈ​പു​ണ്യ പ​രി​ശീ​ല​ന ക്ലാ​സ് ഇ​ന്ന് തു​ട​ങ്ങും. സം​ഘ​ത്തി​ന്‍റെ പ​ഠ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലാ​ണ് ത്രി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​എം.​തോ​മ​സ് അ​റി​യി​ച്ചു. പ​രി​ശീ​ല​ന ക്ലാ​സ് 28 ന് ​സ​മാ​പി​ക്കും. സ്തീ​ക​ൾ ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 31 ക​ർ​ഷ​ക​രാ​ണ് ത്രി​ദി​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. റ​ബ്ബ​ർ ക​റ സം​സ്ക്ക​ര​ണ​ത്തി​ലും ഗു​ണ​മേ·​യു​ള്ള ഷീ​റ്റ് ഉ​ല്പാ​ദ​ന​ത്തി​ലും ക​ർ​ഷ​ക​രെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​ണ് പി ​എം കെ ​വി വൈ ​എ​ന്ന ​പ​ദ്ധ​തി കൊ​ണ്ട് ല​ക്ഷ്യം വെ​ക്കു​ന്ന​ത്.

മ​ണ​ക്ക​ട​വ് വി​യ​റി​ൽ 504 ദ​ശ​ല​ക്ഷം ഘ​ന​യ​ടി ജ​ലം:

പാലക്കാട്: മ​ണ​ക്ക​ട​വ് വി​യ​റി​ൽ 2019 ജൂ​ലൈ ഒ​ന്ന് മു​ത​ൽ ഓ​ഗ​സ്റ്റ് 21 വ​രെ 504 ദ​ശ​ല​ക്ഷം ഘ​ന​യ​ടി ജ​ലം ല​ഭി​ച്ചു. പ​റ​ന്പി​ക്കു​ളം ആ​ളി​യാ​ർ ക​രാ​ർ പ്ര​കാ​രം 6746 ദ​ശ​ല​ക്ഷം ഘ​ന​യ​ടി ജ​ലം ല​ഭി​ക്കാ​നു​ള്ള​താ​യി സം​യു​ക്ത ജ​ല​ക്ര​മീ​ക​ര​ണ വി​ഭാ​ഗം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.