കു​ന്ദം​കാ​ട്ടു​പ​തി എ​ൽ​പി സ്കൂളിൽ ട്യൂ​ഷ​ൻ സെ​ന്‍റ​ർ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി
Sunday, August 25, 2019 10:42 PM IST
കൊഴി​ഞ്ഞാ​ന്പാ​റ: കു​ന്നം​കാ​ട്ടു​പ​തി എ​ൽ​പി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന പ​ത്തു കു​ട്ടി​ക​ൾ​ക്ക് ഒ​രു ട്യൂ​ഷ​ൻ സെന്‍റർ വീ​തം ഒ​ന്പ​തു സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് സം​സ്ഥാ​ന ജ​ല​വി​ഭ​വ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി. 2016-17 എം​എ​ൽ​എ ആ​സ്തി വി​ക​സ​ന​ഫ​ണ്ട് 40 ല​ക്ഷം ചെ​ല​വ​ഴി​ച്ച് സ്കു​ളി​ൽ നി​ർ​മി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ര​ക്ഷി​താ​ക്ക​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടും കു​ടി സ്കൂ​ൾ യു​പി​യാ​യി ഉ​യ​ർ​ത്താ​നും തീ​വ്ര​ശ്ര​മം ന​ട​ത്തു​മെ​ന്നു മ​ന്ത്രി പ്ര​സ്താ​വി​ച്ചു. കൊ​ഴി​ഞ്ഞാ​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​ബ​ബി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ എ​ക്സി​ക്യു​ട്ടി​വ് എ​ൻ​ജി​നീ​യ​ർ യു.​പി.​ജ​യ​ശ്രീ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​മു​രു​ക​ദാ​സ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ നി​ലാ​വ​ർ​ണീ​സ, എ​ൻ.​വി​ജ​യാ​ന​ന്ദ്, ബെ​ൻ​സി ആ​സാ​ദ്, പ​ഞ്ചാ​യ​ത്തം​ഗം കെ.​ക​ന്ത​സ്വാ​മി, എ​ഇ​ഒ ജ​യ​ശ്രീ, ബി.​പി.​മ​നു​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി​ടി​എ പ്ര​സി​ഡ​ൻ​റ് വി.​നാ​രാ​യ​ണ​ൻ​കു​ട്ടി സ്വാ​ഗ​ത​വും സ്കു​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​സു​രേ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.