പ്ര​കാ​ശം പ​ര​ത്തു​ന്ന കുട്ടിപോലീസുകാർ
Sunday, August 25, 2019 10:42 PM IST
അ​ഗ​ളി: അ​ഗ​ളി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ്് പോ​ലീ​സ് കേ​ഡ​റ്റ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​തു​വ​രെ​യും വൈ​ദു​തി എ​ത്തി​യി​ട്ടി​ല്ലാ​ത്ത ത​ങ്ങ​ളു​ടെ സ​ഹ​പാ​ഠി​ക​ളു​ടെ വീ​ടു​ക​ളി​ൽ വെ​ളി​ച്ച​മേ​കി മാ​തൃ​ക​യാ​കു​ന്നു. സ്കൂ​ളി​ലെ എ​സ് പി ​സി കു​ട്ടി​ക​ൾ അ​വ​രു​ടെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ വൈ​ദു​തി ല​ഭി​ക്കാ​ത്ത ത​ങ്ങ​ളു​ടെ സ​ഹ​പാ​ഠി​ക​ളു​ടെ വീ​ട് ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു വേ​ണ്ടി അ​ധ്യാ​പ​രു​ടെ സ​ഹാ​യ​ത്തോ​ടെ പു​തൂ​ർ, ഷോ​ള​യൂ​ർ, അ​ഗ​ളി എ​ന്നി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒ​രു സ​ർ​വേ നടത്തി. ​ത​ങ്ങ​ളു​ടെ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​യാ​യ പെ​ണ്‍്കു​ട്ടി​യു​ടേ​തു​ൾ​പ്പാ​ടെ പ​തി​ന​ഞ്ചോ​ളം വീ​ടു​ക​ളി​ൽ വൈ​ദു​തി​യി​ല്ലെ​ന്നും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് സെ​റ്റാ ഗ്യാ​ല​ക്സി ചാ​രി​റ്റ​ബി​ൾ ട്രസ്റ്റിന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ല്ലാ കൂ​ട്ടു​കാ​ർ​ക്കും ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ സോ​ളാ​ർ എ​മ​ർ​ജ​ൻ​സി വി​ള​ക്കു​ക​ൾ ന​ൽ​കി. ഇ​ക്ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വീ​ടു​പ്പ​ടെ ന​ഷ്ട​പ്പെ​ട്ട് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി കൂ​ട്ടു​കാ​രെ​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ​യും ആ​ശ്വ​സി​പ്പി​ക്കാ​ൻ എ​സ് പി ​സി കു​ട്ടി​ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ 2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ട​പ്പാ​ടി​യി​ലെ വി​ദൂ​ര ട്രൈ​ബ​ൽ മേ​ഖ​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു ഇ​വ​ർ. അ​ഗ​ളി പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഹി​ദാ​യ​ത്തു​ള്ള മാ​ന്പ്ര​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ ്ഓ​ഫീ​സ​ർ​മാ​രാ​യ ടി.​സ​ത്യ​ൻ ജോ​സ​ഫ് ആ​ന്‍റ​ണി സി​സി​ലി എ​ന്നി​വ​രാ​ണ് കു​ട്ടി​പ്പോ​ലീ​സി​നെ നി​യ​ന്ത്രി​ക്കു​ന്ന​ത്.