അ​നീ​മി​യ പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി
Sunday, August 25, 2019 10:42 PM IST
അ​ഗ​ളി: അ​ഗ​ളി സാ​മൂ​ഹി​കാ​രോ​ഗ്യ​ത്തി​ന് കീ​ഴി​ൽ കു​ക്കം​പാ​ള​യം സെ​ന്‍റ് പീ​റ്റേ​ഴ്സ് കൊ​ണ്‍​വെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്കാ​യി വി​ള​ർ​ച്ച പ​രി​ശോ​ധ​ന ന​ട​ത്തി. അ​ഗ​ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ.​അ​ര​വി​ന്ദ്, ലാ​ബ് ടെ​ക്നി​ഷ്യ​ൻ അ​ജീ​ഷ് വി​ഷ്ണു, ജു​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​ബാ​ജ് ,വി​നോ​ദ് ജൂ​നി​യ​ർ പ​ബ്ളി​ക്ക് ഹെ​ൽ​ത്ത് ന​ഴ്സ്മാ​രാ​യ ബാ​ൻ​സി​മോ​ൾ, രു​ഗ്മി​ണി,തു​ള​സി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
കൗ​മാ​ര​ക്കാ​ര​യ പെ​ണ്‍​കു​ട്ടി​ക​ളി​ലെ ഹീ​മോ​ഗ്ലോ​ബി​ന്‍റെ കു​റ​വ് അ​ട്ട​പ്പാ​ടി​യി​ൽ ഉ​ണ്ടാ​കു​ന്ന ശി​ശു മാ​തൃ​മ​ര​ണ​ങ്ങ​ൾ​ക്ക് ഒ​രു പ്ര​ധാ​ന കാ​ര​ണ​മാ​കു​ന്ന​തി​നാ​ൽ ഇ​തേ ത​ര​ത്തി​ലു​ള്ള ക്യാ​ന്പു​ക​ൾ അ​ട്ട​പ്പാ​ടി​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​നി​യും ന​ട​ത്തും എ​ന്നും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് തു​ട​ർ ചി​കി​ൽ​സ ഉ​റ​പ്പ് വ​രു​ത്തും എ​ന്നും അ​ഗ​ളി ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജൂ​ഡ് ജോ​സ് തോം​പ്സ​ണ്‍ അ​റി​യി​ച്ചു.

ഒൗ​ഷ​ധ സ​സ്യ കി​റ്റ് വി​ത​ര​ണം.

പൊ​റ്റ​ശ്ശേ​രി: പൊ​റ്റ​ശേ​രി കൃ​ഷി ഭ​വ​നി​ൽ തി​പ്പ​ലി, ബ്ര​ഹ്മി, പ​നി​ക്കൂ​ർ​ക്ക, ക​റ്റാ​ർ​വാ​ഴ, രാ​മ​ച്ചം എ​ന്നീ ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളു​ടെ ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ കി​റ്റ്- 25രൂ​പ നി​ര​ക്കി​ൽ​വി​ത​ര​ണം ചെ​യ്യു​ന്നു. താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ പൊ​റ്റ​ശ്ശേ​രി കൃ​ഷി ഭ​വ​ന​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍9383471502.

തൊഴിൽരഹിതവേതന വിതരണം

അ​യി​ലൂ​ർ: അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് തൊ​ഴി​ൽ ര​ഹി​ത വേ​ത​നം 26,27,29 തി​യ​തി​ക​ളി​ൽ വി​ത​ര​ണം ചെ​യ്യും.