സ​ങ്കീ​ർ​ണ്ണമായ ആ​ൻ​ജി​യോ​പ്ലാ​സ്റ്റി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച് അ​വൈ​റ്റി​സ്
Sunday, August 25, 2019 10:40 PM IST
നെന്മാ​റ: മ​ൾ​ട്ടി​വെ​സ്സ​ൽ കോം​പ്ല​ക്സ് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി എ​ന്ന അ​തി​സ​ങ്കീ​ർ​ണ്ണ​മാ​യ ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ജാ​പ്പ​നീ​സ് ഹൃ​ദ്രോ​ഗ വി​ദ​ഗ്ദ്ധ​ൻ ഡോ. ​ക​സു​ഹി​രോ അ​ഷി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ചു.
അ​ടു​ത്തി​ടെ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച വൃ​ക്ക​ക​ളും ക​ര​ളും ത​ക​രാ​റി​ലാ​യ മ​റ്റു പ​ല സ​ങ്കീ​ർ​ണ്ണ​ത​ക​ളു​മു​ള്ള എ​ഴു​പ​ത്തി​മൂ​ന്ന് വ​യ​സ്സു​ള്ള രോ​ഗി​യ്ക്ക് സാ​ധാ​ര​ണ ബെ​പാ​സ്സ് സ​ർ​ജ​റി അ​സാ​ധ്യ​മാ​യ സ്ഥാ​ന​ത്താ​ണ് മ​ൾ​ട്ടി​വെ​സ്സ​ൽ കോം​പ്ല​ക്സ് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി എ​ന്ന സ​ങ്കീ​ർ​ണ്ണ​മാ​യ ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ഡോ​ക്ട​ർ ക​സു​ഹി​രോ അ​ഷി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വൈ​റ്റി​സി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന 12 അം​ഗ സം​ഘം നീ​ണ്ട അഞ്ചു മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ത്തു പൂ​ർ​ത്തീ​ക​രി​ച്ച​ത്. രോ​ഗി​യു​ടെ അ​നി​യ​ന്ത്രി​ത​മാ​യ പ്ര​മേ​ഹ​വും ലി​വ​ർ സി​റോ​സി​സും അ​തി​നോ​ട​നു​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ളു​മെ​ല്ലാം ഈ സമയത്ത് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​യു​ടെ പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ൾ ആ​യി​രു​ന്നു.
ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കു​വാ​ൻ എ​ന്നും പ്ര​തി​ജ്ഞാബ​ന്ധ​മാ​യ അ​വൈ​റ്റി​സി​ന്‍റെ ഈ ​നേ​ട്ട​ത്തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ശാ​ന്തി​പ്ര​മോ​ദും ജ്യോ​തി പാ​ലാ​ട്ടും പ​റ​ഞ്ഞു.
അ​തി​സ​ങ്കീ​ർ​ണ്ണ​മാ​യ ഏ​തു ഘ​ട്ട​ങ്ങ​ളി​ലും ഏ​റ്റ​വും മി​ക​ച്ച സാ​ങ്കേ​തി​ക​വി​ദ്യ​യും സേ​വ​ന​ങ്ങ​ളും ന​ൽ​കാ​ൻ അ​വൈ​റ്റി​സ് സ​ജ്ജ​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്ന​തോ​ടൊ​പ്പം സി​ഇ​ഒ ഡോ​ക്ട​ർ പി. ​മോ​ഹ​ന​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
മൂ​ന്ന് പ്ര​ധാ​ന ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ​യും ബ്ലോ​ക്ക് വി​ജ​യ​ക​ര​മാ​യി നീ​ക്കു​വാ​ൻ മ​ൾ​ട്ടി​വെ​സ്സ​ൽ കോം​പ്ല​ക്സ് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​യി​ലൂ​ടെ സാ​ധി​ച്ച​ത് ഏ​വ​ർ​ക്കും അ​ഭി​മാ​നി​ക്കാ​വു​ന്ന വി​ജ​യ നി​മി​ഷം ത​ന്നെ​യെ​ന്ന് സീ​നി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് കാ​ർ​ഡി​യോ​ളോ​ജി​സ്റ് ഡോ​ക്ട​ർ സു​നി​ൽ ശി​വ​ദാ​സ് പ​റ​ഞ്ഞു.
ജ​പ്പാ​നി​ലെ സീ​രി​യോ​കോ​ഹാ​മ ആ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യോ​ള​ജി ഡി​പ്പാ​ർ​ട്മെ​ന്‍റ് ഡ​യ​റ​ക്ട​റാ​ണ് ഡോ​ക്ട​ർ ക​സു​ഹി​രോ അ​ഷി​ത. ഇ​രു​പ​ത്തി​ര​ണ്ടു വ​ർ​ഷ​ത്തി​ല​ധി​കം സേ​വ​ന​പ​രി​ച​യ​മു​ള്ള ജ​പ്പാ​നി​ലെ ഏ​റ്റ​വും മി​ക​ച്ച ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​നാ​യ ഡോ​ക്ട​ർ ക​സു​ഹി​രോ അ​ഷി​ത നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ​ക്കും അ​ർ​ഹ​നാ​ണ്.