പ്ലാ​ച്ചി​മ​ട സ​മ​ര പ്ര​വ​ർ​ത്ത​ക നി​ര്യാ​ത​യാ​യി
Sunday, August 25, 2019 1:46 AM IST
ചി​റ്റൂ​ർ: പ്ലാ​ച്ചി​മ​ട സ​മ​ര പ്ര​വ​ർ​ത്ത​ക ഏ​ല​ക്കാ​ട് മ​യി​ല​മ്മ (57) നി​ര്യാ​ത​യാ​യി. പ്ലാ​ച്ചി​മ​ട സ​മ​രം ആ​രം​ഭി​ച്ച​തു മു​ത​ൽ 17 വ​ർ​ഷ​മാ​യി സ​മ​ര​ത്തി​ൽ ഉ​റ​ച്ചുനി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യും സ​മ​ര​സ​മി​തി ന​ട​ത്തി​യ ജ​ലാ​ധി​കാ​ര യാ​ത്ര, ജ​നാ​ധി​കാ​ര യാ​ത്ര​ എന്നിവയിൽ പ​ങ്കെ​ടു​ത്ത് സ​മ​ര​ത്തി​ന് പോ​രാ​ട്ടവീ​ര്യം പ​ക​ർ​ന്ന നേ​താ​വാ​ണ് മ​യി​ല​മ്മ. സ​മ​ര​സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റും ആ​ദി​വാ​സി സം​ര​ക്ഷ​ണ സം​ഘ​ത്തി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റും ആ​യി​രു​ന്നു. ജ​യ, ക​ന്നി​യ​മ്മ, ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ പ​ര​മേ​ശ്വ​രി എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. പ്ലാ​ച്ചി​മ​ട സ​മ​ര​സ​മി​തി​യു​ടെ​യും ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി​യു​ടെ​യും ആ​ദി​വാ​സി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും നേ​താ​ക്ക​ൾ, പ്ര​വ​ർ​ത്ത​ക​ർ തുടങ്ങിയവർ ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ചു.