മ​രു​തും​കാ​ട് ക​രി​ങ്ക​ൽ​ക്വാ​റി അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്ന് ജ​ന​കീ​യ​സ​മി​തി
Saturday, August 24, 2019 10:52 PM IST
ക​രി​ന്പ: ക​രി​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നേ​ക്ക​ർ, മ​രു​തും​കാ​ട്, മു​ണ്ട​നാ​ട്, പു​തു​ക്കാ​ട്, ഇ​ട​പ്പ​റ​ന്പ്, തു​ടി​ക്കോ​ട്, പോ​ത്ത​നോ​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രു​തും​കാ​ട്ടെ ക​രി​ങ്ക​ൽ​ക്വാ​റി അ​ട​ച്ചു​പൂ​ട്ടി ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മൂ​ന്നേ​ക്ക​റി​ൽ ചേ​ർ​ന്ന ജ​ന​കീ​യ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
പ​രി​സ്ഥി​തി ദു​ർ​ബ​ല​പ്ര​ദേ​ശ​ത്ത് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും കൃ​ഷി​ഭൂ​മി​ക്കും ഭീ​ഷ​ണി​യാ​യ ക​രി​ങ്ക​ൽ​ക്വാ​റി​ക്ക് അ​ധി​കൃ​ത​ർ അ​നു​മ​തി ന​ല്കി​യ​തു സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം.​ത​ങ്ക​ച്ച​ൻ ര​ക്ഷാ​ധി​കാ​രി​യും മാ​ത്ത​ൻ തോ​മ​സ് ക​ണ്‍​വീ​ന​റും ശി​വ​ദാ​സ​ൻ മ​രു​തും​കാ​ട് ചെ​യ​ർ​മാ​നു​മാ​യാ​ണ് ജ​ന​കീ​യ​സ​മി​തി രൂ​പീ​ക​രി​ച്ച​ത്.

തോ​ട്ടു​പാ​ലം പു​നഃ​സ്ഥാ​പി​ക്ക​ണം

മ​ണ്ണാ​ർ​ക്കാ​ട്: ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​യ എ​ള​ന്പു​ലാ​ശേ​രി-​ആ​റു​വ​ഴി തോ​ട്ടു​പാ​ലം പു​നഃ​സ്ഥാ​പി​ക്കാ​ത്ത​തി​നെ​തി​രേ എ​ള​ന്പു​ലാ​ശേ​രി വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. ആ​റു​വ​രി പ​ട്ടി​ക​ജാ​തി കോ​ള​നി, ക​രു​വാ​ര​ക്കോ​ട്, കു​ള​മു​ള്ളി, കു​ള​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ലു​ള്ള റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു ന​ട​പ​ടി​യും ഒ​റ്റ​പ്പാ​ലം എം​എ​ൽ​എ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്. മു​സ്ലിം​ലീ​ഗ് ജി​ല്ലാ ട്ര​ഷ​റ​ർ പി.​എ.​ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ കു​ഞ്ഞു​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​റ്റ​പ്പാ​ലം യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ പി.​ഗി​രീ​ശ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.