ഉ​പ്പു​കു​ള​ത്തെ ആ​ദി​വാ​സി​ക​ളെ കൈ​യൊ​ഴി​ഞ്ഞ് സ​ർ​ക്കാ​ർ
Saturday, August 24, 2019 10:52 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ഉ​പ്പു​കു​ള​ത്തെ ആ​ദി​വാ​സി​കു​ടും​ബ​ങ്ങ​ളെ കൈ​യൊ​ഴി​ഞ്ഞ സ​ർ​ക്കാ​രും. അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട​ത്ത​നാ​ട്ടു​ക​ര, ഉ​പ്പു​കു​ളം ആ​ദി​വാ​സി കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ളെ​യാ​ണ് അ​ധി​കൃ​ത​ർ കൈ​യൊ​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ മ​ല​യി​റ​ങ്ങി​യ ഉ​പ്പു​കു​ളം ആ​ദി​വാ​സി ഉൗ​രി​ലെ 21 കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്ന​ത് ക​ട​മു​റി​ക​ളി​ൽ. സ്വ​കാ​ര്യ​ത​പോ​ലും അ​ന്യ​മാ​യ ഈ ​ആ​ദി​വാ​സി കു​ടു​ബ​ങ്ങ​ൾ ഇ​ത്ത​വ​ണ​ത്തെ ദു​രി​ത​ബാ​ധി​ത​രു​ടെ ക​ണ​ക്കി​ൽ​പോ​ലു​മി​ല്ല.
ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ​ത്തെ ക്യാ​ന്പ് പ​ട്ടി​ക​യി​ലേ​ക്ക് വി​ല്ലേ​ജാ​ഫീ​സ​ർ പേ​രു ന​ല്കാ​ത്ത​താ​ണ് ഇ​വ​ർ ക്യാ​ന്പ് പ​ട്ടി​ക​യി​ൽ പെ​ടാ​തെ പോ​കാ​ൻ കാ​ര​ണ​മാ​യ​ത്.
അ​തി​നാ​ൽ ക്യാ​ന്പി​ൽ ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​വ​ർ​ക്ക് ന​ഷ്ട​മാ​യി. ഉ​പ്പു​കു​ളം ഉൗ​രി​ലെ 21 കു​ടും​ബ​ങ്ങ​ളെ എ​ട​ത്ത​നാ​ട്ടു​ക​ര​യി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​തയി​ലു​ള്ള അ​ഞ്ച് ഷ​ട്ട​ർ മു​റി​ക​ളി​ലേ​ക്ക് മാ​റ്റി​യ​ത് ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്താ​ണ്.
മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​വ​രു​ടെ കോ​ള​നി താ​മ​സ യോ​ഗ്യ​മ​ല്ല​ന്ന് അ​ധി​കൃ​ത​ർ റി​പ്പോ​ർ​ട്ട് ന​ല്കി​യ​തോ​ടെ ഉൗ​രി​ലേ​ക്കു​ള്ള മ​ട​ക്കം അ​സാ​ധ്യ​മാ​യി. കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള​ള​ർ ക​ട​മു​റി​യി​ലാ​ണ് ക​ഴി​യു​ന്ന​ത്. ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ് ഇ​വ​രു​ടെ കാ​ര്യ​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. താ​മ​സ​യോ​ഗ്യ​മാ​യ വീ​ട് അ​നു​വ​ദി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ആ​ദി​വാ​സി​ക​ൾ ത​ഹ​സി​ൽ​ദാ​രെ ക​ണ്ട​ത്.
സ്ഥ​ലം ക​ണ്ടെ​ത്തി​യാ​ൽ അ​വ​ർ​ക്ക് സ്ഥ​ല​വും വീ​ടും അ​നു​വ​ദി​ക്കു​മെ​ന്ന് ത​ഹ​സീ​ൽ​ദാ​ർ പ​റ​ഞ്ഞു. വില്ലേജ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം ക​ണ്ടെ​ത്തി ജി​യോ​ള​ജി വ​കു​പ്പും എ​സ് ടി ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റും അം​ഗീ​കാ​രം ന​ല്കി​യാ​ലേ റ​വ​ന്യു ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് തു​ട​ർ​ന​ട​പ​ടി സാ​ധി​ക്കൂ.
ഇ​തു​മൂ​ലം 21 കു​ടും​ബ​ങ്ങ​ളി​ലു​ള്ള എ​ണ്‍​പ​തോ​ളം ആ​ദി​വാ​സി​ക​ളാ​ണ് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടു വേ​ണ്ട സ​ഹാ​യ​വും മ​റ്റും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. വ​ർ​ഷം ഒ​ന്നു​ക​ഴി​ഞ്ഞി​ട്ടും ഇ​വ​ർ​ക്ക് വേ​ണ്ട അ​ത്യാ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​പോ​ലും അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല. 21 കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.
ക്യാ​ന്പി​ലു​ള്ള​വ​ർ​ക്ക് അ​ത്യാ​വ​ശ്യം സൗ​ക​ര്യ​ങ്ങ​ൾ പ​ല​തും സ​ർ​ക്കാ​ർ​ത​ന്നെ ഏ​ർ​പ്പാ​ടു​ചെ​യ്തു ന​ല്കു​ന്നു. എ​ന്നാ​ൽ ഈ ​ആ​ദി​വാ​സി​ക​ളെ പ​രി​ഗ​ണി​ക്കു​ന്നി​ല്ല. 2018ലെ ​പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​ണ് ഉ​പ്പു​കു​ളം ആ​ദി​വാ​സി​കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റു​ക​യെ​ന്ന തീ​രു​മാ​ന​മെ​ടു​ത്തു.
അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടു​വേ​ണ്ട സ​ഹാ​യം ഈ ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ന​ല്ക​ണം. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ആ​ദി​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് ത​ഹ​സീ​ൽ​ദാ​ർ​ക്ക് പ​രാ​തി ന​ല്കു​ക​യും ചെ​യ്തു.