യോ​ഗം 29ന്
Saturday, August 24, 2019 10:51 PM IST
പാ​ല​ക്കാ​ട്: സ​ർ​ഫാ​സി നി​യ​മം മൂ​ല​മു​ള്ള സം​സ്ഥാ​ന​ത്തെ അ​വ​സ്ഥാ​വി​ശേ​ഷ​ങ്ങ​ൾ പ​ഠി​ച്ച് ശി​പാ​ർ​ശ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള എ​സ്.​ശ​ർ​മ എം​എ​ൽ​എ ചെ​യ​ർ​മാ​നാ​യ നി​യ​മ​സ​ഭ അ​ഡ്ഹോ​ക് ക​മ്മി​റ്റി 29ന് ​രാ​വി​ലെ 11 ന് ​ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ യോ​ഗം ചേ​രും.
യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ സാ​മാ​ജി​ക​ർ, ജ​ന​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ​നേ​താ​ക്ക​ൾ, ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ, സ​ർ​ഫാ​സി നി​യ​മം​മൂ​ലം ജ​പ്തി ന​ട​പ​ടി നേ​രി​ടു​ന്ന​വ​ർ, സ​മ​ര സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രി​ൽ​നി​ന്നും അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പ​രാ​തി​ക​ളും സ്വീ​ക​രി​ക്കും.
പ​രാ​തി​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും സെ​ക്ര​ട്ട​റി, കേ​ര​ള നി​യ​മ​സ​ഭ, വി​കാ​സ് ഭ​വ​ൻ പി​ഒ, തി​രു​വ​ന​ന്ത​പു​രം-33 എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ൽ മു​ഖേ​ന നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് സ​മ​ർ​പ്പി​ക്കാം.