മു​റ്റ​ത്തെ​ മു​ല്ല​ പദ്ധതിയുടെ ലാ​ഭ​വി​ഹി​തം വി​ത​ര​ണം
Saturday, August 24, 2019 10:51 PM IST
മ​ണ്ണാ​ർ​ക്കാ​ട്: വ​ട്ടി​പ്പ​ലി​ശ​ക്കാ​രി​ൽ​നി​ന്നും സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ത​യ്ക്ക് മോ​ച​നം ന​ല്കു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് മു​ന്നോ​ട്ടു വ​ച്ച​തും സം​സ്ഥാ​ന ത​ല​ത്തി​ൽ ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തു​മാ​യ ല​ഘു ഗ്രാ​മീ​ണ വാ​യ്പാ​പ​ദ്ധ​തി​യാ​യ മു​റ്റ​ത്തെ മു​ല്ല​യു​ടെ ലാ​ഭ​വി​ഹി​ത വി​ത​ര​ണം ന​ട​ത്തി.
കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള ലാ​ഭ​വി​ഹി​ത​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് പി.​കെ.​ശ​ശി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ട്ടി​പ്പ​ലി​ശ​ക്കാ​ർ ഏ​റ്റ​വു​മ​ധി​കം ചൂ​ഷ​ണം ചെ​യ്തി​രു​ന്ന ഗ്രാ​മീ​ണ മേ​ഖ​ല​യെ ഈ ​വി​പ​ത്തി​ൽ​നി​ന്നും സം​ര​ക്ഷി​ക്കാ​നാ​യി എ​ന്ന​താ​ണ് മു​റ്റ​ത്തെ മു​ല്ല പ​ദ്ധ​തി​യു​ടെ വി​ജ​യ​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.
തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത്, മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​രു​വ​ർ​ഷം പൂ​ർ​ത്തി​യാ​യ ഇ​രു​പ​ത് കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്കാ​യി ഇ​രു​പ​ത്തി​ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. റൂ​റ​ൽ ബാ​ങ്ക് സെ​ക്ര​ട്ട​റി എം.​പു​രു​ഷോ​ത്ത​മ​ൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.