കാ​ഞ്ഞി​ര​പ്പു​ഴ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​ക്കും
Saturday, August 24, 2019 10:51 PM IST
കാ​ഞ്ഞി​ര​പ്പു​ഴ: ആ​ർ​ദ്രം​മി​ഷ​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യോ​ര മേ​ഖ​ല​യാ​യ കാ​ഞ്ഞി​ര​പ്പു​ഴ​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം സെ​പ്തം​ബ​ർ ആ​ദ്യ​വാ​ര​ത്തോ​ടെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തും. ഇ​വ​യു​ടെ നി​ർ​മാ​ണം 90 ശ​ത​മാ​ന​ത്തോ​ളം പൂ​ർ​ത്തി​യാ​യി.
ആ​ന​ക്ക​ട്ടി​യി​ലും പു​തു​ക്കോ​ടും കൂ​ടി ഈ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ഇ​വി​ടെ ലാ​ബി​ന്‍റെ നി​ർ​മാ​ണം​കൂ​ടി പൂ​ർ​ത്തി​യാ​കാ​നു​ണ്ടെ​ന്ന് ആ​ർ​ദ്രം​മി​ഷ​ൻ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​ജി അ​നൂ​പ് അ​റി​യി​ച്ചു. 2018-19 ൽ 46 ​കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളാ​ണ് ആ​ർ​ദ്രം പ​ദ്ധ​തി​വ​ഴി ജി​ല്ല​യി​ൽ അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ 39 കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഭ​ര​ണാ​നു​മ​തി​യും 27 കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ചു.
പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ൽ 16 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ണ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ർ​ത്തി​യ​ത്. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ഒ​പി പ്ര​വ​ർ​ത്തി​ക്കു​ന്നു. മൂ​ന്ന് ഡോ​ക്ട​ർ, നാ​ല് ന​ഴ്സു​മാ​ർ, ര​ണ്ട് ഫാ​ർ​മ​സി​സ്റ്റ്, ഒ​രു ലാ​ബ് ടെ​ക്നീ​ഷ്യ​ൻ എ​ന്നി​വ​രു​ടെ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ണ്. ഡോ​ക്ട​ർ​മാ​ർ​ക്ക് പ്ര​ത്യേ​കം മു​റി​ക​ൾ, രോ​ഗി​ക​ൾ​ക്ക് ക​സേ​ര​ക​ൾ, ടി​വി, ടോ​യ്‌ലറ്റ്, വ​യോ​ജ​ന​ങ്ങ​ൾ​ക്കും ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളും കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
കൊ​ല്ല​ങ്കോ​ട്, ശ്രീ​കൃ​ഷ്ണ​പു​രം, അ​ട​യ്ക്കാ​പു​ത്തൂ​ർ തു​ട​ങ്ങി​യ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ദി​വ​സ​വും മു​ന്നൂ​റി​ല​ധി​കം രോ​ഗി​ക​ൾ ചി​കി​ത്സ​യ്ക്കെ​ത്താ​റു​ണ്ട്. അ​റു​പ​തു വ​യ​സ് ക​ഴി​ഞ്ഞ​വ​രി​ൽ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച​വ​ർ​ക്കാ​യി ആ​ഴ്ച​യി​ൽ ര​ണ്ടു​ദി​വ​സം വ​യോ ക്ലി​നി​ക്, കി​ട​പ്പു​രോ​ഗി​ക​ൾ​ക്കാ​യി പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ​രി​ച​ര​ണം, പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം, പ്ര​തി​രോ​ധ മ​രു​ന്നു​വി​ത​ര​ണം, വീ​ടു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ​യും പ​രി​സ​ര​ങ്ങ​ളി​ലേ​യും കൊ​തു​കു നി​ർ​മാ​ർ​ജ​നം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കു​ന്നു​ണ്ട്.
പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ൾ​ക്ക് പു​റ​മേ കൗ​ണ്‍​സി​ലിം​ഗും യോ​ഗ​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ല്കി​വ​രു​ന്നു. ആ​രോ​ഗ്യ​ജാ​ഗ്ര​ത​യെ സം​ബ​ന്ധി​ച്ച് അ​റി​യി​പ്പു​ക​ൾ, മു​ൻ​ക​രു​ത​ലു​ക​ൾ എ​ന്നി​വ ല​ഘു​ലേ​ഖ​ക​ളി​ലൂ​ടെ​യും വീ​ടു​വീ​ടാ​ന്ത​ര​മു​ള്ള സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലൂ​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ജ​ന​ങ്ങ​ളി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ത്തി​ക്കു​ന്നു.